തിരു.: പ്രളയസമയത്ത് തുടങ്ങിയ ആത്മബന്ധം സത്യപ്രതിജ്ഞാ വേദിയിലും തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും. ഒരമ്മയും മകനും തമ്മിലുള്ള ഊഷ്മള ബന്ധത്തിൻ്റെ സാക്ഷ്യം വഹിച്ച് സത്യപ്രതിജ്ഞാ വേദി. പ്രളയ സമയത്ത് തുടങ്ങിയ ആത്മബന്ധത്തിൻ്റെ തുടർച്ചയായി മുഖ്യമന്ത്രി വി.ഡി. സതീശനെ കാണാനാൻ എത്തിയ അമ്മാളു അമ്മ എന്ന വയോധികയാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്..

സത്യപ്രതിജ്ഞയ്ക്ക് എത്തിയ സതീശന്‍ വാരിപ്പുണര്‍ന്നാണ് വേദിയിൽ വച്ച് ആ അമ്മയെ സ്വീകരിച്ചത്.
സീതാലക്ഷ്മി അമ്മാള്‍ എന്നാണ് അമ്മാളു അമ്മയുടെ യഥാര്‍ത്ഥ പേര്. സ്‌നേഹത്തോടെ അമ്മാളു അമ്മ എന്ന് വിളിച്ചത് വി.ഡി. സതീശനാണ്. സതീശനും അമ്മാളു അമ്മയും തമ്മിലുള്ള ആത്മബന്ധം 2018 മുതലുള്ളതാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച സതീശനെ ഇന്നും അമ്മ ഓര്‍ക്കുന്നു. മക്കളില്ലാത്ത ആ അമ്മയ്ക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു. സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗന്ധിയും സതീശനും കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. രാഹുലിൻ്റെയും പ്രിയങ്കയുടേയും സതീശന്റേയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേദിയില്‍ തിളങ്ങിയ അമ്മാളു അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാകുകയാണ്.

