വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശി സുജി (33) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്.പാറശ്ശാല റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.
തിരുവനന്തപുരം കഴക്കൂട്ടത്ത് വൻ തീപിടുത്തം. മേനംകുളത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. കഴക്കൂട്ടം ചാക്ക എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തി പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പ്രദേശത്ത് പരക്കെ പുക ഉയരുകയാണ് എന്താണ് തീപിടുത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല. സ്ഥലത്ത് ഭാരത് ഗ്യാസിന്റെ റീഫിലിംഗ് അടക്കമുള്ള പ്ളാൻറ് പ്രവർത്തിക്കുന്നതിനാൽ തീപിടുത്തം ഉണ്ടായത് ആശങ്ക ഉണ്ടാക്കിയിരുന്നു.
തിരുവനന്തപുരം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണ ഉത്തരവ് പുതുക്കി ഇറക്കി ഗതാഗത വകുപ്പ്. പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിഗണിച്ചാണ് പുതിയ ഉത്തരവ്. പുതുക്കിയ ഉത്തരവ് പ്രകാരം ഒരു മോട്ടോർ വാഹന ഇൻസ്പെക്ടർ ഉള്ള ഓഫീസുകളിൽ 40 ടെസ്റ്റുകളും രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാർ ഉള്ള ഓഫീസുകളിൽ 80 ടെസ്റ്റുകളും നടത്താം.18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ഗ്രൗണ്ട് ടെസ്റ്റിന് Read More…