വിദ്യാഭ്യാസശില്പ്പശാല സംഘടിപ്പിച്ചു കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ ടാഗൂർ കോളേജിൽ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു. “വിദ്യാർത്ഥികളും സാമൂഹ്യ ജീവിതവും” എന്ന വിഷയത്തിൽ നടന്ന ശില്‍പ്പശാല കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അഡ്വ.എ. റസൂൽഷാൻഅധ്യക്ഷനായി. കവിയും എഴുത്തുകാരനുമായ ബിനുവേലായുധൻ മുഖ്യപ്രഭാഷണം നടത്തി. സജിതിലകൻ വിഷയാവതരണം നടത്തി. അനിൽ സ്വാഗതം പറഞ്ഞു. ബിനുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. സുനിൽ കുമാർ നന്ദിപറഞ്ഞു.
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം. തൃശൂരില്‍ നിന്നും തിരുനാവായയിലേക്കുളള സര്‍വീസിനിടെയാണ് സംഭവം. തിരുനാവായ സ്വദേശി ലിജീഷിന്റെ ഭാര്യ സെറിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടെ പേരാമംഗലത്ത് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവവേദന ഉണ്ടായത്. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു. അമല ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ബസ് അതിവേഗത്തില്‍ ആശുപത്രിയില്‍ എത്തിയെങ്കിലും പ്രസവത്തിന്റെ 80 ശതമാനവും നടന്നിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ബസിനുള്ളില്‍ എത്തി പ്രസവമെടുക്കുകയായിരുന്നു. അതിനുശേഷമാണ് യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയത്.
തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്നു സൂചന. ജാഗ്രത പാലിക്കണമെന്നു പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. മുഖം മറച്ച് അര്‍ധ നഗ്നരായാണു കുറുവ സംഘം എത്താറുള്ളതെന്നു പൊലീസ് പറഞ്ഞു. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ രണ്ടു പേരുണ്ട്. ഇവര്‍ മുഖം Read More…