Blog

കിളിമാനൂർ, ആറ്റിങ്ങൽ റോഡിൽ അപകടം.

കടയ്ക്കൽ സ്വദേശികൾ സഞ്ചരിച്ച മാരുതി കാർ ചെങ്കിക്കുന്ന് നിന്ന് വന്ന ഓട്ടോയുടെ പിറകിൽ ഇടിക്കുകയായിരുന്നു.

ചൂട്ടയിൽ പാലത്തിനു സമീപം കടയിൽ സാധനങ്ങൾ വാങ്ങുന്നതിന് യാത്രക്കാരിയെ ഇറക്കി പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ പുറകിൽ മാരുതി കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന് സമീപത്തുള്ള തോട്ടിലേക്ക് ഓട്ടോറിക്ഷ തലകീഴായി പതിക്കുകയും, ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവർ ചെങ്കിക്കുന്ന് കായാട്ടുകോണം സ്വദേശി വിജയകുമാറാണ് (കണ്ണൻ) നിസ്സാര പരുക്കോടെ രക്ഷപ്പെട്ടത്. ചെങ്കിക്കുന്ന് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ് വിജയകുമാർ.

കടയ്ക്കൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം തൊട്ടു മുൻപിലെ പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് കാർ നിന്നത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം മദ്യപിച്ചിരുന്നതായും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *