സാന്ത്വം നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു.
പ്രൈവറ്റ് കോളേജിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ സാന്ത്വം ജില്ലാകമ്മിറ്റി നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന സംഗമത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നാടൻപാട്ടും സംസ്കാരവും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. പ്രൊഫ: എം.ദിവാകരൻ നായർ അധ്യക്ഷനായി. ഡോ: എസ്. ഭാസിരാജ് സ്വാഗതവും ഡോ: രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. നാടൻപാട്ട് അവതരണം ചർച്ച എന്നിവ നടന്നു.
