ന്യൂഡല്‍ഹി. 76 ആം റിപ്പബ്ലിക് ദിനാഘോഷത്തിനായി ഒരുങ്ങി രാജ്യം.സുവർണ്ണ ഇന്ത്യ – പൈതൃകവും വികസനവും എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ.ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥി. ഇന്ന് വൈകിട്ട് രാഷ്ട്രപതി ദ്രൗപതി മുർമു, രാജ്യത്തെ അഭിസംബോധന ചെയ്യും. പത്മ പുരസ്കാരങ്ങളും രാഷ്ട്രപതിയുടെ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.നാളെ നടക്കുന്ന ആഘോഷ പരിപാടികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഡൽഹി. 70 കമ്പനി അർദ്ധ സൈനികരെയും 15,000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും ആണ് ചെങ്കോട്ടയിലും പരിസരങ്ങളിലും ആയി വിന്യസിച്ചിരിക്കുന്നത്. Read More…
കൊല്ലം: ചിന്നക്കടയിലെ ഹോട്ടലില്‍ മധ്യവയസ്ക്കനേയും സുഹൃത്തുക്കളേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വജ്ര കല്ലുകളും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിലെ നാല് പ്രതികള്‍ പോലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പള്ളിത്തോട്ടം, എച്ച്ആന്റ്സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷഹനാസ് (25), പള്ളിത്തോട്ടം, എച്ച്ആന്റ്സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 4-ല്‍ നാദിര്‍ഷാ(25), പള്ളിത്തോട്ടം, എച്ച് ആന്റ് സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 39-ല്‍ മന്‍സൂര്‍(23), പള്ളിത്തോട്ടം, എച്ച്ആന്റ്സി കോമ്പൗണ്ട്, ഗാന്ധിനഗര്‍ 17-ല്‍ ഷുഹൈബ് (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ Read More…
വിവരാവകാശനിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽനഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻവിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകൾ/വിവരങ്ങൾ ലഭ്യമല്ലെന്നു കാട്ടി മറുപടി നൽകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകൾ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Read More…