ബെവ്കോ കോർപറേഷന്റെ മദ്യ വില്പനശാലയില് വ്യാജമദ്യ വില്പന നടക്കുന്നതായി ഷോപ്പ് ജീവനക്കാരന്റെ വീഡിയോ സന്ദേശം. എഫ്എല്‍ 01 – 6015 എന്ന നമ്ബറിലുള്ള ബെവ്കോ കോർപറേഷനിലെ ഒരു ജീവനക്കാരനാണ് ഷോപ്പില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്നും അത് മറിച്ച് വില്പന നടത്തുന്നതായും ഇതിന് ചില ഷോപ്പ് ജീവനക്കാർക്കും വെയർഹൗസ് ജീവനക്കാർക്കും പങ്കുണ്ടെന്നും ആരോപിച്ച് വീഡിയോസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബെവ്കോ ജീവനക്കാരന്റെ വെളിപ്പെടുത്തലില്‍ കോടികളുടെ തട്ടിപ്പാണ് പുറത്തു പ്രചരിക്കുന്നത്. തൊടുപുഴ വെയർഹൗസും കോട്ടയം റീജിയണല്‍ ഓഫീസും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് Read More…
പ്രസിദ്ധ നാടകപ്രവർത്തകൻ രാധൻ കണ്ണപുരം (കെ. രാധാകൃഷ്ണൻ, 58) അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിൽ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്.40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം Read More…
കോഴിക്കോട്. മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ മാറി ചെയ്തതായി പരാതി. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലേറ്റിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. കാലിന് ഇടേണ്ട കമ്പി കൈയിന് ഇട്ടു പിഴവ് മനസ്സിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം പറയുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.