പരപ്പനങ്ങാടി,,,, മലപ്പുറത്ത് വിദ്യാർഥിനി തൂങ്ങി മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽജയകേരള റോഡ് സ്വദേശിനി ഹാദി റുഷ്ദ(15)യാണ് മരിച്ചത്.പ്ലസ് വണ്ണിന് സീറ്റ്കിട്ടാത്തതിലെ വിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബംആരോപിച്ചു. പ്ലസ് വൺ പ്രവേശനത്തിനു വേണ്ടിയുള്ള രണ്ടാം അലോട്ട്മെന്റിലു സീറ്റ്ലഭിക്കാത്തതിൽ മനംനൊന്താണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബംപോലിസിനു നൽകിയ മൊഴിയിൽ പറയുന്നത്.പരപ്പനങ്ങാടി എസ്എംഎൻ എച്ച്എസ്എസിൽനിന്നാണ് എസ്എസ്എൽസിപരീക്ഷയിൽ വിജയിച്ചത്. ഇന്ന് രണ്ടാം അലോട്ട്മെന്റും പ്രസിദ്ധീകരിച്ചപ്പോഴുംവിദ്യാർഥിനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. സഹപാഠികൾക്ക് സീറ്റ് കിട്ടിയതിനാൽവിദ്യാർഥിനിക്ക് ഏറെ മനോവിഷമം ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.ഇന്ന് വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ Read More…
പിരപ്പമൺകാട് പാടശേഖര നടുവിലൂടെ ഹരിതവീഥിപിരപ്പമൺകാട് പാടശേഖരം സമ്പൂർണ്ണ യന്ത്രവൽക്കരണത്തിലേക്ക് നെൽകൃഷി ലാഭകരവും വിജയകരവും ആണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകൾ ഒരുങ്ങുന്നു. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കുന്നതിനും പരമ്പരാഗത ഞാറു നടുവുകാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും ആയി പാടശേഖരസമിതി യന്ത്രവൽകൃത ഞാറു നടീലിന്റെ സാധ്യതകളിലേക്ക് കടക്കുകയാണ്. പരീക്ഷണാർത്ഥം ഇത്തവണ 10 ഏക്കർ പ്രദേശത്താണ് യന്ത്രം ഉപയോഗിച്ച് ഞാറ് നടുന്നത് . അതിനായി പ്രത്യേകം തയ്യാറാക്കിയ പൊതു ഞാറ്റടിയിൽ ഷീറ്റ് വിരിച്ച് അതിന്റെ മുകളിൽ Read More…
വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം. മറിഞ്ഞ ഓട്ടോക്കടിയിൽപ്പെട്ട മൂന്ന് വിദ്യാർത്ഥിനികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിച്ച ഓട്ടോ നിർത്താതെ ഓടിച്ച് പോയി. വിഴിഞ്ഞം കോട്ടുകാൽ മരുതൂർ ക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ടി.ടി.സി സ്കൂളിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും മലയിൻകീഴ് വിളവൂർക്കൽ ഈഴാക്കോടിൽ സേവ്യറിൻ്റെ ൻ്റെയും ലേഖ റക്സണിൻ്റെയും ഏക മകൾ ഫ്രാൻസിക (19) ആണ് മരിച്ചത്. സുഹൃത്തുക്കളായ കാസർകോട് സ്വദേശി ദേവിക, പത്തനംതിട്ട സ്വദേശി രാഖി, Read More…