Blog

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ചതില്‍ അമ്മയ്ക്ക് പിഴയിട്ട് കോടതി.

14 വയസുകാരന് സ്‌കൂട്ടര്‍ നല്‍കിയതിന് 26,000 രൂപയാണ് കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴ വിധിച്ചത്. അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നായിരുന്നു അമ്മയ്ക്ക് പിഴ വിധിച്ചത്.2023 ഏപ്രില്‍ ഒന്‍പതിന് ചിതറ പൊലീസ് മടത്തറ കൊല്ലായില്‍ ജങ്ഷനില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി പിടിയിലായത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ രക്ഷാകര്‍ത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *