സീരിയൽ നാടക നടനും ഡബിറ്റ് ആര്ടിസ്റ്റ് ചെമ്പഴന്തി പറക്കോട് പനവിള വീട്ടിൽ മുരുകൻ പനവിള അന്തരിച്ചു.

തിരുവനന്തപുരം നിധി നാടക സംഘത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ വടകര മേമുണ്ട മഠത്തിൽ നടക്കവേ വ്യാഴാഴ്ച രാത്രി 12 30ന് കുഴഞ്ഞു വീഴുകയായിരുന്നു വടകര ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു..ശനിയാഴ്ച മരണപ്പെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവങ്ങൾ ദാനം ചെയ്ത ശേഷം ഞായർ വൈകുട്ട് ചെമ്പഴന്തിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് ഒരുമ അമ്പലപ്പുഴ അക്ഷരജ്വാല, തിരുവനന്തപുരം അജന്ത തിയറ്റേഴ്‌സ്
കൊല്ലം കാളിദാസ കലാകേന്ദ്രം, ആറ്റിങ്ങൽ ശ്രീധന്യ ചിറയിൻ അനുഗ്രഹ തുടങ്ങിയ നാടകസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട് മഴവിൽ മനോരമ ചാനലിലെ മഞ്ഞ ിൽ വിരിഞ്ഞ പൂവ് മൗനരാഗം ഒറ്റശിഖരം പൂക്കാലം തുടങ്ങിയ സീരിയലിലും ശ്രദ്ധയുമായി വേഷങ്ങൾ ചെയ്തു ഭാര്യ അഞ്ജലി മക്കള്‍ വൈഗ, പ്രഭൻ

