രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയിലായി. തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയതിനാണ് നടപടി.അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ അല്പസമയത്തിനകം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിലേക്ക് കൊണ്ടുവരും. ഇവിടെവെച്ച് ചോദ്യം ചെയ്യലിന് വിധേയനാക്കും. നിലവില്‍ രാഹുല്‍ Read More…
പെൻഷണേഴ്സ് യൂണിയൻ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ അഴൂർ യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും പെരുങ്ങുഴി പെൻഷൻഭവനിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മുതിന്ന പെഷൻകാരായ എ.വിശ്വനാഥൻ ചെട്ടിയാർ,കെ.സുധാകരൻ,വിശാലാക്ഷിയമ്മ,ശ്രീധരൻ,എ.ശാരദ,ജി.പൊന്നമ്മ,പി.കെ.സൗദാമിനി,കെ.ജി.ഭാനുമതി അമ്മ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എ.ഹാരീദ് റിപ്പോർട്ടും ട്രഷറർ വി.നടരാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പെൻഷണേഴ്സ് യൂണിയൻ ജില്ലാ Read More…
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വച്ച് 2024 ഒക്ടോബർ 4 5 6 തീയതികളിൽ നടന്ന പതിമൂന്നാമത് നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച്, ജൂനിയർ വിഭാഗത്തിൽ ബ്രോൺസ് മെഡൽ നേടിയ ആഹിൽ ബിൻ ഷിജു. കേരള റൈഫുൾ ഷൂട്ടിംഗ് അസോസിയേഷനിലെ ഒഫീഷ്യൽ കോച്ചായ ശ്രീ. ഫർഹാന്റെ കീഴിൽ കഴിഞ്ഞ മൂന്നു മാസമായി പരിശീലനം നടത്തുന്നു. 2025 ജനുവരിയിൽ ശ്രീലങ്കയിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ യോഗ്യത നേടി. തിരുവനന്തപുരം ഇടയ്ക്കോട് Read More…