Blog

പെൺവേഷം ധരിച്ചെത്തിയ യുവാവും കൂട്ടാളികളും ഒടുവിൽ പൊലീസിന്റെ വലയിലായി.പിരിഞ്ഞുപോയ കാമുകിയെ ലോഡ്ജിൽ അതിക്രമിച്ച് കയറി കൊ..ലപ്പെടുത്താൻ ആയിരുന്നു ശ്രമം.

​തൊടുപുഴ മുട്ടം സ്വദേശികളായ ഒറ്റപ്ലാക്കൽ വീട്ടിൽ ആദർശ്, ചോലമറ്റത്തിൽ പ്രസാദ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് കസ്റ്റഡിയിലെടുത്തത്…..

​ഗുരുവായൂർ മഞ്ജുലാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള ജ്യൂസ് കടയ്ക്കടുത്താണ് സംഭവങ്ങളുടെ തുടക്കം.

പ്രദേശത്ത് പെൺവേഷം ധരിച്ച് സംശയാസ്പദമായ സാഹചര്യത്തിൽ നടക്കുകയായിരുന്ന പ്രസാദിനെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിക്കുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നാടകീയമായ വിവരങ്ങൾ പുറത്തുവന്നത്.

പ്രസാദിന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ പൊലീസിന് കൂടുതൽ സംശയത്തിനിടയാക്കി.
​തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്ത് നിർത്തിയിട്ടിരുന്ന തൊടുപുഴ രജിസ്‌ട്രേഷനിലുള്ള കാറിൽ നിന്ന് മറ്റ് നാല് കൂട്ടാളികളെയും പൊലീസ് പിടികൂടി…

ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് 16 ഗ്രാം ക..ഞ്ചാവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

​നേരത്തെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന തൃശൂരിലേക്ക് താമസം മാറിയ യുവതിയുമായി പ്രസാദ് പ്രണയത്തിലായിരുന്നു.

എന്നാൽ മാസങ്ങൾക്ക് മുമ്പ് ഇരുവരും തമ്മിൽ ബന്ധം വേർപിരിഞ്ഞു. ഈ വൈരാഗ്യമാണ് കൊ..ലപാതക പദ്ധതിയിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.

യുവതി തങ്ങിയിരുന്ന ലോഡ്ജിൽ പെൺവേഷത്തിൽ അതിക്രമിച്ച് കയറി അവരെ വ. കവരുത്താനായിരുന്നു പ്രസാദിന്റെ ലക്ഷ്യം.

​ഭാരതീയ ന്യായ സംഹിതയിലെ (BNS) സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ, സെക്ഷൻ 112 (ജുവനൈൽ ജസ്റ്റിസ് ആക്ട്), എൻ.ഡി.പി.എസ് (NDPS) ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്.

പിടിയിലായ പ്രസാദ് മറ്റ് ചില ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ മറ്റ് നാലുപേരുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

​സമയോചിതമായ നാട്ടുകാരുടെ ഇടപെടലും പൊലീസിന്റെ ദ്രുതഗതിയിലുള്ള നീക്കവുമാണ് ഗുരുവായൂരിൽ നടക്കുമായിരുന്ന ഒരു വൻ ദുരന്തം ഒഴിവാക്കിയത്…..

Leave a Reply

Your email address will not be published. Required fields are marked *