
കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് കുട്ടി. കാണാതായതോടെ പിതാവ് നൗഷാദ് നടത്തിയ തിരച്ചിലിൽ കന്നേറ്റി കായലിന്റെ കരയിൽ നിന്ന് കുട്ടിയുടെ സൈക്കിളും ജഴ്സിയും കണ്ടെത്തിയിരുന്നു.

