റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ നഷ്ടപ്പെട്ട ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഭവം നടന്നത് തെലങ്കാനയിലാണ്.
തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബൻസ്‌വാഡയിലാണ് സംഭവം. ശിവ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ പാമ്ബുപിടുത്തക്കാരന്റെ മകനാണ്. ഗ്രാമത്തിലേക്ക് പ്രവേശിച്ച ആറടി നീളമുള്ള മൂർഖൻ പാമ്ബിനെ പിടിച്ച് പുറത്താക്കാൻ എത്തിയതായിരുന്നു ശിവ. ഇതിനു പിന്നാലെ പാമ്ബിനെ പിടിക്കൂടിയ ഇയാള്‍ വീഡിയോ എടുക്കുകയായിരുന്നു.