Blog

ഇ ചെല്ലാൻ….

ന്യൂഡൽഹി : ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്‌ പിഴയൊടുക്കാത്ത വാഹന ഉടമകൾക്കെമെതിരെ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും പിഴയൊടുക്കുന്നതു വരെ വിവിധ ഓൺലൈൻ സേവനങ്ങൾ തടയണമെന്നും കോടതി നിർദ്ദേശിച്ചു.
ഇ–ചെലാനുകൾ നൽകുന്നതു കൊണ്ട്‌ മാത്രം കാര്യമില്ലെന്നും പിഴത്തുക ഇ‍ൗടാക്കാൻ ശക്തമായ നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു. പിഴയൊടുക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർസി, പുക പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ നൽകേണ്ടതില്ല.

   പിഴയൊടുക്കാത്ത വാഹനങ്ങളെ കേന്ദ്ര സർക്കാരിന്റെ പരിവഹൻ പോർട്ടലിൽ കരിമ്പട്ടികയിൽപ്പെടുത്തി വിൽപ്പന തടയണം. തുടർച്ചയായി നിയമലംഘനം നടത്തിയവരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യണം. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ 49,194.05 കോടി രൂപയുടെ ഇ-ചെലാൻ നൽകിയിട്ടുണ്ടെങ്കിലും ഇതിൽ 26,175.05 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്.

Leave a Reply

Your email address will not be published. Required fields are marked *