ആറ്റിങ്ങൽ, മാർക്കറ്റ് റോഡിനു സമീപം കല്ലംവിളാകം റോഡിന്റെ പകുതിയിലേറെ ഭാഗവും സ്ട്രീറ്റ് ലൈറ്റുകൽ മിഴിയണഞ്ഞിട്ട് നാളുകളേറെയായി.
തെരുവ്നായ്ക്കളുടെയും, ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായ ഇവിടം രാത്രികാലങ്ങളിൽ കാൽനടക്കാരും , ഇരുചക്രവാഹനയാത്രക്കാരും,ഏറെ ബുദ്ധിമുട്ടിയാണ് ഈ ഭാഗത്ത് കൂടി സഞ്ചരിക്കുന്നത് എന്ന് നാട്ടുകാർ പരാതിപ്പെടുന്നു.തൊട്ടടുത്തായി ഒരു ട്രാൻസ്ഫോർമർ ഉണ്ടങ്കിലും
കണ്ണുപെടാതിരിക്കാൻ ഫ്യൂസ് ആയ ഒരു ട്യൂബും അലങ്കാരമായിട്ടുണ്ട്.
ആറ്റിങ്ങൽ നഗരസഭയുടെ 30 ആം വാർഡിന്റ ഭാഗമായ ഈ റോഡിന്റെ ശോചനീയാവസ്ഥ മറ്റൊരു ദുരിതമാണെന്നും നാട്ടുകാർ കൂട്ടിച്ചർത്തു. ബദ്ധപ്പെട്ട അധികാരികൾ ഈ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് കലാനികേതൻ ഓൺലൈൻ ന്യൂസും അവശ്യപ്പെടുന്നു.