Blog

അപകടം

എംസി റോഡില്‍ പന്തളം, മാന്തുകയില്‍ വാഹനാപകടത്തില്‍ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയില്‍ വന്ന ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

പുലർച്ചെ 5.45 ന് ആയിരുന്നു ദാരുണസംഭവം. കാറില്‍ ഉണ്ടായിരുന്ന പ്രസന്നൻ, ഭാര്യ ജയ, മക്കള്‍ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി എല്ലാവരെയുംചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. , ജയയുടെ നില ഗുരുതരം ആണ്.

Leave a Reply

Your email address will not be published. Required fields are marked *