Blog

തർക്കം രൂക്ഷം.

ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്; പരിഹരിക്കാന്‍ കെപിസിസി സമിതിക്കും കഴിഞ്ഞില്ല

ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. രമ്യാ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ കെപിസിസി സമിതിക്കും കഴിഞ്ഞില്ല.

പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പില്‍ രമ്യാ ഹരിദാസ് ഹാജരായിരുന്നില്ല.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹാജരാകാതിരുന്നത് തുടര്‍ന്ന് എംഎല്‍എയുടെ മൊഴിയില്ലാതെയാണ് സമിതി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

തന്റെ നിലപാട് കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു രമ്യാ ഹരിദാസിന്റെ വിശദീകരണം. തെളിവെടുപ്പില്‍ ഹാജരാകാത്ത കാരണവും കെപിസിസിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.

രമ്യാ ഹരിദാസിന് എതിരെയാണ് ചിറയിന്‍കീഴിലെ ഒരു വിഭാഗം നേതാക്കള്‍ ഇപ്പോഴുമുള്ളത്. ചിറയന്‍കീഴില്‍ എംഎല്‍എയും പാര്‍ട്ടിപ്രവര്‍ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നെ എംഎല്‍എയ്ക്ക് എതിരെ രംഗത്തെത്തുകയാണ്.

രമ്യയ്‌ക്കെതിരെ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. രമ്യാ ഹരിദാസ് പാര്‍ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആസ്തി വികസന ഫണ്ട് എംഎല്‍എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മിറ്റികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില്‍ ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *