Blog

നഷ്ടപരിഹാരം.

ന്യൂഡൽഹി: യുപിഐ ഇടപാടുകൾ ചെയ്യുന്നത് പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കും. യുപിഐ ഇടപാട് പരാജയപ്പെടുകയാണെങ്കിൽ നഷ്ടപ്പെടുന്ന തുക തിരികെ ലഭിക്കാന്‍ വൈകുന്ന ഓരോ ദിവസത്തിനും നഷ്ടപരിഹാരമായി 100 രൂപ ലഭിക്കും. രണ്ട് വ്യക്തികള്‍ തമ്മിലുള്ള യുപിഐ ഇടപാട് നടത്തുമ്പോള്‍ അയയ്ക്കുന്നയാളുടെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും സ്വീകരിക്കുന്നയാള്‍ക്ക് അത് ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് നഷ്ടപരിഹാരം ലഭിക്കുക. വ്യാപാരസ്ഥാപനങ്ങളില്‍ നടത്തുന്ന ഇടപാടിലും ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കും. ആര്‍ബിഐ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് നഷ്ടപരിഹാരം കിട്ടുക. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇടപാട് പരാജയപ്പെട്ടാല്‍ നഷ്ടമായ തുക ഒരു ദിവസത്തിനുള്ള തിരിച്ച് നല്‍കണം. മെര്‍ച്ചന്റ് ഇടപാടില്‍ അഞ്ച് ദിവസത്തിനുള്ളില്‍ തുക കൊടുക്കണം. ബാങ്കിന്റെ അവധി ദിവസങ്ങള്‍ ഈ സമയപരിധിയില്‍ വരില്ല.

   യുപിഐ ഇടപാട് പരാജയപ്പെട്ടാല്‍

Leave a Reply

Your email address will not be published. Required fields are marked *