Blog

17 കാരന് പോലീസ് മർദ്ദനം.

വർക്കല നഗരത്തിൽ നിരപരാധിയായ 17 കാരനെതിരെ പൊലീസിന്റെ അതിക്രൂരമായ മർദ്ദനം.

പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വർക്കല ചാവുവിള സ്വദേശിയായ യുവാവിന്റെ കാലിന്റെയെല്ല് പൊട്ടി.

വർക്കല എസ്.ഐയും സംഘവുമാണ് ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി.

സ്റ്റേഷനിൽ വെച്ച് ചോര ചർദ്ദിച്ച കൗമാരക്കാരനെ ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു.

ശരീരമാസകലം ഗുരുതര പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.

​വർക്കല ആയുർവേദ ആശുപത്രിക്ക് അടുത്തുള്ള ‘മാസാ മന്തി’ എന്ന കടയിലെ ജീവനക്കാരനാണ് 17 കാരൻ.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ അന്വേഷിച്ചാണ് പൊലീസ് എത്തിയത്.

എന്നാൽ അയാളെ കിട്ടാതായതോടെ, അവിടെയുണ്ടായിരുന്ന പതിനേഴുകാരന് നേരെ പൊലീസ് തിരിയുകയായിരുന്നു.

ഷൂവെച്ച് കാലിൽ ചവിട്ടിയും, കഴുത്തിനു മുട്ടുകെയ്‌ത് ഇടിച്ചും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ വണ്ടിയിലേക്ക് എടുത്തുയെറിഞ്ഞുമാണ് ക്രൂരത കാട്ടിയത്.

​തനിക്ക് ബി.പി.യുടെ ബുദ്ധിമുട്ടും സോഡിയം കുറഞ്ഞുപോകുന്ന അവസ്ഥയുമുണ്ടെന്നും തനിക്ക് 17 വയസ്സ് മാത്രമാണുള്ളതെന്നും കരഞ്ഞുപറഞ്ഞിട്ടും ഒരു പൊലീസുകാരൻ മുഖത്തടിച്ചതായി കുട്ടി വെളിപ്പെടുത്തുന്നു.
കഴുത്തിനും സാരമായ പരിക്കുകളുണ്ട്.

ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകളാണുള്ളത്. സ്റ്റേഷനിൽ എത്തിച്ചപ്പോൾ രക്തം ചർദ്ദിച്ചതിനെ തുടർന്ന് മാതാപിതാക്കൾ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

​കഴിഞ്ഞ ദിവസത്തെ അടിപിടി കേസിൽ ഒന്നാം പ്രതിയാക്കുമെന്നും മാതാപിതാക്കളെയും പ്രതി ചേർക്കുമെന്നുമാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്.

ദേഹോപദ്രവം ചെയ്തിട്ടില്ലെന്നും പരാതിയില്ലെന്നും ഭീഷണിപ്പെടുത്തി എഴുതിവാങ്ങുകയും ചെയ്തു.

എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

​കുടുംബത്തിന്റെ പരാധീനതകൾ കാരണം പന്ത്രണ്ടാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന കുട്ടിയാണ് ജോലിക്ക് കയറിയത്.

സംഭവത്തിൽ വർക്കല സി.എച്ച്.സി ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ വർക്കല ഡി.വൈ.എസ്.പിക്കും ചൈൽഡ് ലൈനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

​

Leave a Reply

Your email address will not be published. Required fields are marked *