ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെ (49) യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്ത റപ്പാട്ട് ബാബുവിന്റെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. സിന്ധുവിന്റെ 5 ഗ്രാം തൂക്കം വരുന്ന വളമോഷണം പോയി. ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ച് ഇവർ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ ബാബുവിനെ Read More…
ചിക്കന്‍പോക്സ് ബാധയ്ക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി, ക്ഷീണം, ശരീരവേദന, ശരീരത്തില്‍ കുമിളകള്‍ പൊങ്ങുക, വിശപ്പില്ലായ്മ, തലവേദന എന്നീ ലക്ഷണങ്ങളോടെയുള്ള ചിക്കന്‍പോക്സ് ആണ് കണ്ടെത്തിയിട്ടുള്ളത്. ശിശുക്കള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സങ്കീര്‍ണ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. രോഗ ലക്ഷണങ്ങള്‍ നാലു മുതല്‍ ഏഴ് ദിവസം വരെ നീണ്ട് നില്ക്കും.പ്രധാന ലക്ഷണങ്ങളില്‍ ശരീരത്തില്‍ അവിടവിടെയായി കാണപ്പെടുന്ന ദ്രാവകംനിറഞ്ഞ കുമിളകള്‍ ഉള്‍പ്പെടും. ആദ്യം നെഞ്ചിലും പുറത്തും മുഖത്തും പ്രത്യക്ഷപ്പെടും. വായയുടെഉള്ളിലോ കണ്‍പോളകളിലോ ജനനേന്ദ്രിയത്തിലോ ഉള്‍പ്പെടെ ശരീരംമുഴുവന്‍ സാധ്യതയുണ്ട്. Read More…
ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെ മേല്‍നോട്ടത്തില്‍ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നല്കുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാനത്തീയതി ജൂണ്‍ 30. വിദ്യാർത്ഥികള്‍ക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയില്‍ അഡ്രസ്സ്, ഓണ്‍ലൈൻ അപേക്ഷാ സമയത്തു നല്‍കണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും മെയിലിലൂടെ ആയിരിക്കും.പ്ലസ് വണ്‍ പഠനത്തിനാണ് ആദ്യഘട്ടത്തില്‍ സ്കോളർഷിപ്പ് നല്‍കുന്നത്. 10,000 രൂപ വീതം പ്ലസ് വണ്‍, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികള്‍ക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തില്‍ നിലനിർത്തിയാല്‍ Read More…