
ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; ജഡ്ജിയുടെ മകനായ 17 വയസുകാരന് ജാമ്യം…. വിട്ടയച്ചു
ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന 17കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ചുമത്തിയിരുന്നത്.
അഡീഷണൽ ജഡ്ജിയുടെ മകനായ കൗമാരക്കാരന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജാമ്യം ലഭിച്ചത്.
ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാമെന്ന വ്യവസ്ഥയോടെയാണ് വിട്ടയച്ചത്.
അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് വിവരം.
പുലർച്ചെ മൂന്നുമണിയോടെ ചേരാനല്ലൂരിൽ ആയിരുന്നു സംഭവം.
ജയപാലകൃഷ്ണൻ എന്ന സ്‌കൂട്ടർ യാത്രികനാണ് മരിച്ചത്.
തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ.
ഇതിനിടെ അമിത വേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
അപകട ശേഷം വാഹനം നിർത്താതെ പോകാനാണ് 17 കാരൻ ശ്രമിച്ചത്.
എന്നാണ് ഇടിയുടെ ആഘാതത്തിൽ വാഹനം തകർന്നിരുന്നതിനാലും, രക്ഷപെടാനാകാത്തതിനാലും 17 കാരൻ അവിടെ കുടുങ്ങുകയായിരുന്നു.

