Blog

ലൈസൻസ് സസ്പെന്റ് ചെയ്‌തു.

കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി അപകടകരമായ രീതിയില്‍ കാറോടിപ്പിച്ച സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ്, ഉടമയെ വിളിച്ചുവരുത്തി ലൈസൻസ് സസ്പെൻഡ് ചെയ്തു

ചൊവ്വാഴ്ച രാവിലെയോടെ കഴക്കൂട്ടം ചാക്ക ബൈപ്പാസില്‍ ആണ് സംഭവം.

വള്ളക്കടവ് സ്വദേശി സൈനുല്ലബിദീൻ്റെ മൂന്നു വയസ്സുള്ള മകനെ ഡ്രൈവിംഗ് സീറ്റിലിരുത്തി സ്റ്റിയറിങ്ങില്‍ പിടിച്ചു കാറോടിപ്പിക്കുകയായിരുന്നു. സമീപത്തുകൂടി പോയ കൊല്ലം ഇളമ്പല്‍ സ്വദേശികളായ കാർ യാത്രക്കാരാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയത്. കൂടുതല്‍ വാഹനങ്ങള്‍ ഇല്ലാത്ത സമയത്താണ് അപകടങ്ങള്‍ ഒഴിവായത്.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തിറയുന്നത്. കുട്ടി ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റില്‍ പിതാവിൻ്റെ മടിയില്‍ സ്റ്റിയറിംഗ് പൂർണമായും നിയന്ത്രിച്ചത് കുട്ടിയായിരുന്നു. ഒപ്പം കുട്ടിയുടെ അമ്മയെയും ദൃശ്യങ്ങളില്‍ കാണാം.
അപകടകരമായ രീതിയില്‍ കാർ പോകുന്നത് കണ്ടപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും കാർ ഓടിച്ചത് കുട്ടിയാണെന്ന് ദൃശ്യങ്ങള്‍ പകർത്തിയ കൊല്ലം ഇളമ്പല്‍ സ്വദേശി പറഞ്ഞു. മറ്റു വാഹനങ്ങളിലെ യാത്രക്കാർ ഹോണ്‍ അടിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന ആള്‍ അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വീണ്ടും വേഗതയില്‍ കാർ മുന്നോട്ട് കുതിക്കുകയായിരുന്നു. 80-100 കിലോമീറ്റർ വേഗതയിലായിരുന്നു. അപകടപ്പാച്ചിലെന്നും കണ്ടില്ലെന്ന് നടിക്കാനാവാത്തത് കൊണ്ടാണ് വീഡിയോ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *