Blog

നാലുമണിവരെ സമയം.

കൊച്ചി. ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം. ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനുംആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ മകളുമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സംസാരിച്ചു. ഇവര്‍ ഉറപ്പിന് പിന്നാലെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ നാളെ ചേരാനെല്ലൂരില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചതായും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

‘ നാലുമണിവരെ അച്ഛന്റെ ചടങ്ങ് ഉള്ളതുകൊണ്ടാണ് നാലുമണിവരെ സമയം പറഞ്ഞത്. പ്രതിഷേധത്തില്‍ അമ്മയും അനിയനും ഉണ്ടാകും. കര്‍മം ചെയ്യാനുള്ളതുകൊണ്ടാണ് അവര്‍ വരാത്തത്. അവര്‍ എത്തിയാല്‍ ഇങ്ങനെയാവില്ല പ്രതിഷേധം. ഇപ്പോള്‍ അച്ഛന്റെ കര്‍മം ചെയ്യാനുള്ളതുകൊണ്ടുമാത്രമാണ് വീട്ടില്‍ പോകുന്നത്. നാളെ നാല് മണി എന്നൊരു സമയം ഉണ്ടെങ്കില്‍ എല്ലാത്തിനും ഞങ്ങള്‍ക്ക് ഒരു ഉത്തരം വേണം. അല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ഉണ്ടാകും. എന്നിട്ടും നീതി കിട്ടിയില്ലെങ്കില്‍ എന്റെ ശവമായിരിക്കും നിങ്ങള്‍ കാണാന്‍ പോകുക. എന്നാലേ എന്നെ പുറത്ത് ഇറക്കാന്‍ പറ്റുകയുള്ളു. നാലുമണിക്കുള്ളില്‍ ഒരു തീരുമാനം ലഭിക്കണം’- മകള്‍ ഭദ്ര കീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *