
എംബിബിഎസ് വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ തട്ടത്തുമല സ്വദേശി ആഷിക്കിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ രാത്രി കാറിനുള്ളിൽ ആഷിക്കിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആഷിക്കിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ആഷിക് ഇന്നലെ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാരുൾപ്പെടെയുള്ളവർ നടത്തിയ അന്വേഷണത്തിലാണ് ആഷിക്കിന്റെ കാർ ല്ലമ്പലം ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ നിർത്തിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും അതിനുള്ള നിടപടികൾ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.

