
കണിയാപുരം സബ് ജില്ല കലോത്സവത്തിലെ മികച്ച നടൻ ഒരു നാടക കുടുംബത്തിൽ നിന്നും സൂര്യനാരായണൻ
കണിയാപുരം സബ് ജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകാഭിനയത്തിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയാണ് സൂര്യനാരായണൻ തന്റെ അഭിനയപ്രതിഭ തെളിയിച്ചത്. സ്കൂൾ തലം മുതൽ നാടകവേദികളിൽ തന്റേതായ ഇടം കണ്ടെത്തിയ ഈ മിടുക്കൻ ഇപ്പോൾ സിനിമയുടെ വെള്ളിത്തിരയിലേക്കുള്ള വലിയ ചവിട്ടുപടിയിലാണ്.
അനന്തൻകാട് എന്ന ബഹുഭാഷാ ചിത്രത്തിൽ ഇതിനോടകം തന്നെ തൻ്റെ സാന്നിധ്യം അറിയിച്ച സൂര്യനാരായണൻ, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘മേള’ എന്ന പുതിയ സിനിമയിലേക്കുള്ള തയ്യാറെടുപ്പിലാണ്. ചിത്രീകരണം പുരോഗമിക്കുന്ന ‘മേള’യുടെ സെറ്റിലേക്ക് ഡിസംബർ മാസം മുതൽ അഭിനയിക്കാനായി പോകുവാൻ ഒരുങ്ങിനിൽക്കുകയാണ് ഈ യുവപ്രതിഭ.
നാടക വേദിയിലെ അനുഭവസമ്പത്തും സ്വാഭാവിക അഭിനയശൈലിയുമാണ് സൂര്യനാരായണനെ കലോത്സവ വേദിയിലും ചലച്ചിത്ര ലോകത്തും ഒരുപോലെ ശ്രദ്ധേയനാക്കുന്നത്. കലാരംഗത്ത് വലിയ ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങുന്ന ഈ കൊച്ചുകലാകാരന് അഭിനന്ദനപ്രവാഹമാണ് ഏതുഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

