ചിക്കന്‍പോക്സ് ബാധയ്ക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പനി, ക്ഷീണം, ശരീരവേദന, ശരീരത്തില്‍ കുമിളകള്‍ പൊങ്ങുക, വിശപ്പില്ലായ്മ, തലവേദന എന്നീ ലക്ഷണങ്ങളോടെയുള്ള ചിക്കന്‍പോക്സ് ആണ് കണ്ടെത്തിയിട്ടുള്ളത്. ശിശുക്കള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ സങ്കീര്‍ണ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാം. രോഗ ലക്ഷണങ്ങള്‍ നാലു മുതല്‍ ഏഴ് ദിവസം വരെ നീണ്ട് നില്ക്കും.പ്രധാന ലക്ഷണങ്ങളില്‍ ശരീരത്തില്‍ അവിടവിടെയായി കാണപ്പെടുന്ന ദ്രാവകംനിറഞ്ഞ കുമിളകള്‍ ഉള്‍പ്പെടും. ആദ്യം നെഞ്ചിലും പുറത്തും മുഖത്തും പ്രത്യക്ഷപ്പെടും. വായയുടെഉള്ളിലോ കണ്‍പോളകളിലോ ജനനേന്ദ്രിയത്തിലോ ഉള്‍പ്പെടെ ശരീരംമുഴുവന്‍ സാധ്യതയുണ്ട്. Read More…
ആറ്റിങ്ങൽ: പൊയ്കമുക്ക് തിപ്പട്ടിയിൽ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും, 1008 അർച്ചനകളും ജൂലൈ 16 മുതൽ 23 വരെ നടക്കുന്നു.സുമേഷ് പ്രണവശേരിയുടെ നേതൃത്വത്തിലാണ് യജ്ഞ കർമ്മങ്ങൾ നടക്കുന്നത്. ക്ഷേത്ര തന്ത്രി,മേൽശാന്തി ക്ഷേത്ര ഭരണസമിതി അംഗങ്ങൾ തദവസരത്തിൽ സന്നിഹിതരായിരിക്കും, പൂജയ്ക്ക് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ആഹാരവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഭരണസമിതി ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം സെക്രട്ടറി ബാബുരാജൻ അറിയിക്കുന്നു.
ആലംകോട് ഗവ എൽപിഎസ് ആലംകോടിന്റെ 113 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വികസന സമിതി തയ്യാറാക്കിയ ഡോക്യുമെന്ററി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി വികസന സമിതി സീനിയർ മെമ്പർ അബ്ദുൽ വഹാബിന് നൽകി പ്രകാശനം ചെയ്തു. സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിൻ്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സ്കൂളിന്റെ ചരിത്രവും വർത്തമാനവും പറയുന്ന ഡോക്യുമെന്ററി ഈ പ്രദേശത്തിന്റെ ചരിത്രവും ചേർത്തുവെക്കുന്നു. സ്കൂളിൽ പഠിച്ച ഇറങ്ങി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഒട്ടുവളരെ പേർ സ്കൂളിനും സമൂഹത്തിനും നൽകിയ സംഭാവനകളും Read More…