Blog

വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വച്ച് അപമാനിച്ചു.

പാലക്കാട്: ഒറ്റപ്പാലം അനങ്ങനടിയില്‍ പി.ടി.എ ഫണ്ട് അടക്കാത്ത വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ വച്ച്

അധ്യാപിക അപമാനിച്ചു എന്ന പരാതി നല്‍കിയ പത്താം ക്ലാസുകാരിയെ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി എന്ന് പരാതി

അധ്യാപികക്കെതിരെ നല്‍കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കുട്ടിക്കെതിരെ കേസു വരും എന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.

എന്നാല്‍ താന്‍ സ്ഥലത്തെ വാര്‍ഡ് മെമ്പര്‍ക്കൊപ്പം വീട് സന്ദര്‍ശിക്കാന്‍ പോയതാണെന്നും കുട്ടിയെ ഒരുതരത്തിലും ഭീഷണിപ്പെടുത്തി ഇല്ലെന്നും അഷ്‌റഫ് പ്രതികരിച്ചു.

ഇത്തരമൊരു പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകുമെന്നും അഷ്‌റഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *