Blog

അറസ്റ്റിൽ.

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽനിന്ന് 50 കോടി രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിഷാന്തിന്റെ അച്ഛൻ സുരേഷും സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിയുമാണ് പിടിയിലായത്. കവർച്ചയ്ക്ക് പിന്നാലെ നിഷാന്ത് ചെന്നൈയിലേക്ക് കടന്നതായാണ് കുടുംബം പൊലീസിന് നൽകിയ മൊഴി. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മധുരയിലെ തനിഷ്‌ക് ജ്വല്ലറിയിൽ വൻ കവർച്ച നടത്തിയത്. മോഷണം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് വിവരം പുറത്തറിഞ്ഞത്. വ്യാഴാഴ്ച രാവിലെ ജീവനക്കാർ ഷോറൂമിലെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുന്നതായി വ്യക്തമായിരുന്നു. നാല് നിലകളുള്ള കെട്ടിടത്തിന്റെ പിൻഭാഗത്ത് നിർമാണപ്രവർത്തനങ്ങൾക്കായി താൽക്കാലിക തട്ടുകൾ സ്ഥാപിച്ചിരുന്നു. കവർച്ച നടന്ന ഒന്നാം നിലയിലുൾപ്പെടെ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നില്ല. ഈ സാഹചര്യം മോഷ്ടാവ് മുതലെടുത്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഒക്ടോബർ 14നാണ് മധുരയിൽ തനിഷ്‌ക് ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്. കേസിൽ മുഖ്യപ്രതിയായ നിഷാന്തിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *