Blog

13 കാരന് ദാരുണന്ത്യം.

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയില്‍ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13കാരൻ മരിച്ചു.

തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്.വീടിന് സമീപത്തെ വയലില്‍ വച്ചാണ് അപകടം നടന്നത്.

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം, അപകടത്തിന് കാരണം കെഎസ്‌ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനില്‍ തട്ടിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *