
കർണാടകയിൽ നിന്നുള്ള
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപം
ചൊവ്വാഴ്ച വെളുപ്പിന് 5:30-ഓടെയായിരുന്നു അപകടം. ബൈക്കുകളിൽ ഇടിച്ച നിയന്ത്രണം വിട്ട കാർ റോഡരികിലെ
സുരക്ഷ വേലിയിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

