Blog

മരിച്ച നിലയിൽ.

കൊല്ലം: കൊല്ലത്ത്‌ വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കടപ്പാക്കട ടൗൺ ലിമിറ്റിലെ ജനനി നഗർ 129-ൽ മുകുന്ദൻ അപ്പുക്കുട്ടൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരെയാണ്‌ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മുകുന്ദനെ ഡൈനിങ് ടേബിളിന് സമീപവും ബീനയെ കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടെത്തിയത്.

മക്കൾ വിദേശത്തായതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് മക്കൾ പൊലീസിനെ വിവരമറിയിച്ചു. ഈസ്റ്റ് പൊലീസ് എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾക്കുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

50 വർഷത്തോളം ബഹ്റൈനിൽ പ്രവാസിയായിരുന്നു മുകുന്ദൻ. മക്കൾ: അരുൺ, രാഹുൽ. മരുമക്കൾ: ദിവ്യ, അരുണിമ.

Leave a Reply

Your email address will not be published. Required fields are marked *