Blog

അപകടപ്പെടുത്താൻ ശ്രമം.

തിരുവനന്തപുരം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപകടപ്പെടുത്താൻ ശ്രമം. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങൽ മണനാക്ക്‌ സ്വദേശി ആഷിഖ് ആണ് രൂപമാറ്റം വരുത്തിയ സ്വിഫ്റ്റ് കാർ ഓടിച്ചിരുന്നത്. റോഡിന്റെ വലതുവശത്തുകൂടി വന്ന വാഹനത്തിന് നടുഭാഗത്തായി നിന്ന MVD ഉദ്യോഗസ്ഥൻ നിർത്താൻ കൈ കാണിച്ചു. എന്നാൽ, ആദ്യം വാഹനം നിർത്തിയ ആഷിഖ് പിന്നീട് പെട്ടെന്ന് മുന്നോട്ടെടുത്ത് ഉദ്യോഗസ്ഥനെ ഇടിക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് 42,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥനെ അപകടപ്പെടുത്താൻ ശ്രമിച്ചതിന് പോലീസിൽ പരാതി നൽകാനും ആഷിഖിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചതായി MVD അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *