Blog

മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു.

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു.

യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു.
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ച മൂന്ന് മലയാളികളെ തിരിച്ചറിഞ്ഞു. കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53), കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് പുതിയകാവില്‍ (29), തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ആന്ധ്രാ സ്വദേശി വിനോദ് കുമാർ, ഗുജറാത്ത് സ്വദേശി ജിഗ്‌നനേഷ്, തമിഴ്‌നാട് സ്വദേശി ഗോവിന്ദരാജ് എന്നിവരടക്കം ആറ് ഇന്ത്യക്കാരുടെ മരണം ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

റാസല്‍ഖൈമയിലുണ്ടായ ബസ്സപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദുബൈ ഇന്ത്യൻ കോണ്‍സുലേറ്റ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ അപകടത്തിലെ ആകെ മരണസംഖ്യ 13 ആയി ഉയർന്നു. 14 പേർ പരിക്കുകളോടെ ചികിത്സയിലാണ്. 41 പേരാണ് ബസിലുണ്ടായിരുന്നത്. തകരാറിലായതിനെ തുടർന്ന് റോഡരികില്‍ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഇന്ത്യൻ കോണ്‍സുലേറ്റ്, മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോള്‍ ഫ്രീ ഹെല്‍പ്ലൈൻ നമ്പർ കോണ്‍സുലേറ്റ് സജ്ജമാക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *