പെരുമഴയാലും പതിവു തെറ്റിക്കാഞ്ഞ കൂട്ടുകാരൻ.
കോരിച്ചൊരിയുന്ന മഴയിലും പതിവു വെറ്റാതെ ഇരട്ടവാലൻ കിളി കൂട്ടുകാരനെ തേടി വരുന്നു. ചെറുവള്ളിമുക്ക് കല്യാണി ബേക്കറിയിലെവർഷങ്ങളുടെപതിവുകാരനാണിയാൾ. ബേക്കറി ഉടമ അനി കല്യാണിക്കവിള കരുതിവയ്ക്കുന്ന ഭക്ഷണസാധനങ്ങൾ തേടിയാണ് ഈ വരവ്. കടയിൽ ആളൊഴിയുന്ന നേരം ചായത്തട്ടിലേക്ക് പറന്നു വരുന്നു. ചായ തയ്യാറാക്കുന്ന ശശിധരൻ നായർ മാറി പുറത്ത് ഇറങ്ങുന്ന സമയം നോക്കി അവൻ അകത്ത് കടക്കുന്നു. എണ്ണപലഹാരങ്ങളുടെ പൊട്ടും പൊടിയും അവിടെ ഒരു ചെറിയ പാത്രത്തിലുണ്ടാകും.
കടയിൽ ആളൊഴിയുന്ന ഉച്ചയോടെയാകും ഇരട്ടവാലന്റെ വരവ്. അനി അടുത്തു വന്നാൽ പേടിയില്ല. മറ്റാരെങ്കിലും അടുത്തേക്ക് വന്നാൽ പറന്നകലും. പിന്നെ ആളൊഴിയുന്ന തക്കം നോക്കി വീണ്ടും എത്തുന്നതാണ് പതിവ്. വർഷങ്ങളായുള്ള കൂട്ടുകാരന്റെ അടുത്തു കൂടി സ്വന്തംകൈയിൽ നിന്ന് ആഹാരം നൽകാനുള്ള ശ്രമത്തിലാണ് അനി. ഇരട്ടവാലനെ കൂടാതെ മറ്റ് കൂട്ടുകാരായ പ്രാവുകൾക്കും ഇവിടെ നിത്യഭക്ഷണം നൽകുന്നുണ്ട്.