Blog

മൈനാഗപ്പള്ളി: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിൽ മൈനാഗപ്പള്ളി കുറ്റിയിൽ മുക്ക് ജംഗ്ഷനിൽ തക്കാളി ലോറി നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലും ഇരുചക്രവാഹനത്തിലും ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ഇരുചക്രവാഹന യാത്രികനായ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ സലാമിന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു വാഹനാപകടം.

.

.

മകനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ട ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അബ്ദുൽ സലാം. തമിഴ്നാട്ടിൽ നിന്നും തക്കാളിയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കരുനാഗപ്പള്ളിയിൽ നിന്നും ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, കുറ്റിയിൽ മുക്ക് ഭാഗത്ത് വെച്ച് പെട്ടെന്ന് വെട്ടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് അബ്ദുൽ സലാം സഞ്ചരിച്ച വാഹനത്തിലും സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയുമായിരുന്നു. .

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുൽ സലാമിനെ നാട്ടുകാർ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. . ലോറി മറിഞ്ഞതിനെ തുടർന്ന് ഡ്രൈവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലർച്ചെ വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വിവരമറിഞ്ഞ് ശാസ്താംകോട്ട പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും സ്ഥലത്തെത്തി. റോഡിലേക്ക് പൂർണ്ണമായി മറിഞ്ഞുകിടന്ന ലോറി വലിയ പണിപ്പെട്ടാണ് അധികൃതർ റോഡിൽ നിന്നും നീക്കം ചെയ്തത്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *