Blog

പത്താം ക്‌ളാസ് കാരന്റെ ഹിപ്നോട്ടിസം

യൂട്യൂബ് കണ്ട് സഹപാഠികളെ ഹിപ്‌നോട്ടൈസ് ചെയ്ത് ബോധം കെടുത്തി പത്താം ക്ലാസുകാരൻ. നാല് വിദ്യാർത്ഥികള്‍ ബോധരഹിതരായി ആശുപത്രിയില്‍. യുട്യൂബില്‍ നിന്ന് കണ്ടുപഠിച്ചായിരുന്നു പത്താം ക്ലാസുകാരൻ സഹപാഠികളില്‍ ഹിപ്‌നോട്ടിസം പരീക്ഷണം നടത്തിയത്.

കൊടുങ്ങല്ലൂരിലുള്ള പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം.ഒരു ആണ്‍കുട്ടിയും മൂന്ന് പെണ്‍കുട്ടികളുമാണ് ബോധമറ്റ് ആശുപത്രിയിലായത്. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്ബില്‍ പിടിച്ച്‌ വലിച്ചായിരുന്നു ഹിപ്‌നോട്ടിസം.

സ്‌കൂളില്‍ ബോധമറ്റു വീണ പത്താം ക്ലാസുകാരായ വിദ്യാർത്ഥികളെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മുഖത്ത് വെള്ളം തളിച്ച്‌ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുട്ടികളെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *