കൊല്ലം: ജോലി വാഗ്ദാനം നല്‍കി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. കുണ്ടറ ഇളംമ്പള്ളൂര്‍ വിഷ്ണുഭവനത്തില്‍ രതീഷിന്റെ ഭാര്യ വിഷ്ണുപ്രിയ(31), മരുത്തടി കന്നിമേല്‍ച്ചേരിയില്‍ ബംഗ്ലാവില്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ മിദ്യദത്ത്(34) എന്നിവരാണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. ക്ലാപ്പന സ്വദേശിയുടെ മകള്‍ക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ശരിയാക്കിനല്‍കാം എന്നു പറഞ്ഞ് പ്രതികള്‍ എഴുപതിനായിരം രൂപ കൈപ്പറ്റുകയും തുടര്‍ന്ന് ജോലി ശരിയായെന്ന് അറിയിച്ച് വ്യാജമായി തയ്യാറാക്കിയ അപ്പോയിന്‍മെന്റെ് ലെറ്റര്‍ കൈമാറി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.ഒന്നാം Read More…
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രണം ചെയ്താണെന്ന് റിമാൻഡ് റിപ്പോർട്ട്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയുമെന്നു ദിവ്യ ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദിവ്യ ആസൂത്രിതമായാണ് എത്തിയത്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിനു തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. വിഡിയോ ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ ഏർപ്പാടാക്കിയിരുന്നു. കലക്ടറും Read More…
മതിയായ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാർക്കാട് പോലീസ് പിടികൂടി. ചെർപ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില്‍ ഷജീറില്‍(35)നിന്നാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ആനമൂളിയില്‍വെച്ചാണ് സംഭവം. അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളി ഭാഗത്തു നടത്തിയ പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തിവരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാർക്കാട് പോലീസും പരിശോധനയിലേർപ്പെട്ടത്. ഇതിനിടെ കോയമ്ബത്തൂർ ഭാഗത്തുനിന്നും അട്ടപ്പാടിവഴി ബൈക്കില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. ബൈക്കിന്റെ Read More…
തൃശൂർ: തലോറില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തലോർ വടക്കുമുറി സുബ്രഹ്മണ്യ അയ്യര്‍ റോഡ് സ്വദേശി പൊറുത്തുക്കാരന്‍ വീട്ടില്‍ ജോജു (50) ആണ് ഭാര്യ ലിഞ്ചുവിനെ (36) വെട്ടിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ സ്ഥിരമായി വഴക്ക് കൂടാറുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു. വെട്ടേറ്റ ലിഞ്ചുവിന്റെ അലര്‍ച്ച കേട്ട അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരിച്ചനിലയില്‍ ഇരുവരേയും കണ്ടെത്തുകയായിരുന്നു.
കാസർകോട്: വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനായി അനുമതി ഉണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ടു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രശേഖരന്‍, ഭരതന്‍, എ.വി. ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, രാജേഷ്, ശശി എന്നിവര്‍ക്ക് എതിരെയാണ് കേസ്. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി Read More…
ബെവ്‌കോ കോർപറേഷന്‍റെ മദ്യ വില്പനശാലയില്‍ വ്യാജമദ്യ വില്പന നടക്കുന്നതായി ഷോപ്പ് ജീവനക്കാരന്‍റെ വീഡിയോ സന്ദേശം. എഫ്‌എല്‍ 01 – 6015 എന്ന നമ്ബറിലുള്ള ബെവ്‌കോ കോർപറേഷനിലെ ഒരു ജീവനക്കാരനാണ് ഷോപ്പില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്നും അത് മറിച്ച് വില്പന നടത്തുന്നതായും ഇതിന് ചില ഷോപ്പ് ജീവനക്കാർക്കും വെയർഹൗസ് ജീവനക്കാർക്കും പങ്കുണ്ടെന്നും ആരോപിച്ച് വീഡിയോസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബെവ്‌കോ ജീവനക്കാരന്‍റെ വെളിപ്പെടുത്തലില്‍ കോടികളുടെ തട്ടിപ്പാണ് പുറത്തു പ്രചരിക്കുന്നത്. തൊടുപുഴ വെയർഹൗസും കോട്ടയം റീജിയണല്‍ ഓഫീസും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് Read More…
കെപിഎസ്ടിഎ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കരി നിയമത്തിനെതിരെകെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉദ്ഘാടനം ചെയ്തു. ഈ ഉത്തരവ് അടയന്തിരമായി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് കെപിഎസ്ടിഎ അറിയിച്ചു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് Read More…
ഓൾ പ്രൊഫഷണൽ പ്രോഗ്രാം കോഡിനേറ്റീവ് യൂണിയൻ അഞ്ചാമത് സംസ്ഥാന സമ്മേളനംഒക്ടോബർ 26 ശനിയാഴ്ച ആറ്റിങ്ങലിൽ നടന്നു ശ്രീ ജീബു മോൻ നഗറിൽ (ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്ര ഓഡിറ്റോറിയം) രാവിലെ 9ന് പതാക ഉയർത്തി സമ്മേളനം ആരംഭിച്ചു. എപിപിസിയു സംസ്ഥാന പ്രസിഡന്റ് ശ്രീ പുലിപ്പാറ ജയകുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ശ്രീ എം കെ മുകുന്ദൻ സ്വാഗതം ആശംസിച്ചു സിനിമ കഥകകൃത്തും നാടക രചയിതാവുമായ ശ്രീ മുഹാദ് വെമ്പായം ഉദ്ഘാടനം നിർവഹിച്ചു,നാടക സംവിധായകൻ ശ്രീ സുരേഷ് ദിവാകരൻ, ആറ്റിങ്ങൽ Read More…
പൂട്ടിക്കിടക്കുന്ന വീട്ടില്‍ 5,000 രൂപയുടെ കറന്റ് ബില്ല് വന്നതിന്റെ കാരണം അന്വേഷിച്ച് ഉടമ ഒടുവില്‍ എത്തിയത് സ്വന്തം വീട്ടിലെ അനധികൃത താമസക്കാരെക്കുറിച്ച്.വൈറ്റില ജനത റോഡിലെ അജിത് കെ വാസുദേവന്റെ വീട്ടിലാണ് സംഭവം. തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അമേരിക്കയില്‍ താമസിക്കുന്ന അജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ രണ്ട് തവണകളിലായി 5,000ത്തിന് മുകളിലാണ് വൈദ്യുതി ബില്‍. തുടര്‍ന്ന് കെഎസ്‌ഇബിക്ക് പരാതി നല്‍കി. അതിനിടെ ബില്‍ കൂടാനുള്ള കാരണം അറിയാന്‍ ചെലവന്നൂര്‍ സ്വദേശികളായ രണ്ടുപേരെ വീട്ടിലേക്ക് അയക്കുകയായിരുന്നു. Read More…
വെഞ്ഞാറമൂട് സ്വദേശിയെ കാണ്മാനില്ല കാണ്മാനില്ല വെഞ്ഞാറമൂട് കണ്ണങ്കോട് സ്വദേശി വിനോദിന്റെ മകൻ കാശിയെ(13) രാത്രി 8 മണി മുതൽ കാണ്മാനില്ല കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുവാൻ ദയവായി താല്പര്യപ്പെടുന്നു.. 98466199849562006047