കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കില്‍നിന്ന് കാർ മോഷണം പോയത്. കടയ്ക്കലില്‍ വർക്ക്ഷോപ്പിനു മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ഇളക്കിയ നമ്ബർ പ്ലേറ്റ് മോഷ്ടിച്ച കാറില്‍ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തില്‍നിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു. ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനാ(29)ണ് പിടിയിലായത്. ചോദ്യംചെയ്യലില്‍ സംസ്ഥാനത്തിന്റെ Read More…
തിരുവനന്തപുരം. നാലുവയസുകാരിയെ മുറിവേല്‍പ്പിച്ച സംഭവത്തില്‍ അധ്യാപിക ഒളിവില്‍. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം എടുത്ത കേസില്‍ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് ക്രൂരതയ്ക്ക് ഇരയായ കുട്ടിയുടെ പറഞ്ഞു എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ച സംഭവത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുഞ്ഞിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഇന്ന് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും. ആരോപണവിധേയയായ അധ്യാപിക ഒളിവില്‍ എന്നാണ് വിവരം. മകള്‍ക്ക് നേരിട്ട ക്രൂരതയില്‍ ശക്തമായ Read More…
ഹേമ കമ്മിറ്റി റിപ്പോർട്ട്,,,,, കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല,,,,, മന്ത്രി സജി ചെറിയാൻ,,,, തിരുവനന്തപുരം.ഹേമ കമ്മിറ്റി റിപ്പോർട്ട് : കോടതിയും കമ്മീഷനും പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാറിന് എതിർപ്പില്ല. വിവരാവകാശ കമ്മീഷൻ പറഞ്ഞ വിവരങ്ങൾ പുറത്ത് വിട്ടു.എല്ലാം സുതാര്യമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രകാരം കാര്യങ്ങൾ നടപ്പാക്കും. സിനിമ നയം കൊണ്ട് വരും. ഫെബ്രുവരിയോടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കും. കോടതി എന്ത് പറഞ്ഞാലും അനുസരിക്കും. ഒഴിവാക്കിയ പേജുകൾ സംബന്ധിച്ച് സർക്കാറിനും ഉദ്യോഗസ്ഥർക്കും ഒരു വീഴ്ചയും Read More…
സ്നേഹോപഹാരം നൽകി അന്താരാഷ്ട്ര ഡയബറ്റിക്ക് ദിനത്തോടനുബന്ധിച്ച് അംഗീകാരം നേടിയ ഡോക്ടർ എസ്.കെ.നിഷാദിനെ കലാനികേതൻ കലാകേന്ദ്രം ആദരിച്ചു. ന്യൂഡൽഹിയിൽ നടന്നആർ.എസ്.എസ്.ഡി.എൽ 2004 ഡയബറ്റിക്ക് കോൺഫറൻസിൽ ബസ്റ്റ് ഇന്നവേഷൻ ഡയബറ്റിക്ക് കെയർ അവാർഡാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സ്നേഹോപഹാരം നൽകി. ചെയർമാൻ ഉദയൻകലാനികേതൻ , അക്ബർഷാ തുടങ്ങിയവർ പങ്കെടുത്തു… .
കൊച്ചി. കളർകോട് അപകടം. ചികിത്സയിലിരുന്ന് എടത്വ സ്വദേശി ആൽവിനും മരിച്ചുഇതോടെ കളർകോട് അപകടത്തിൽ മരണം ആറായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യംഇന്നലെയാണ് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നുവണ്ടാനം മെഡിക്കൽ കോളേജിൽ രണ്ടു ശസ്ത്രക്രിയകൾ നടത്തിയിരുന്നു.
സാങ്കേതിക പിഴവിനെ തുടർന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്‌എൽവി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകൾക്കു മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽ നിന്ന് വൈകിട്ട് 4.08ന് പ്രോബാ–- 3 ഉഗ്രഹങ്ങളുമായി പുറപ്പെടേണ്ടിയിരുന്ന പിഎസ്‌എൽവി സി 59 ദൗത്യമാണ് മാറ്റിവച്ചത്. കൊറോണോഗ്രാഫ് ഉപഗ്രഹത്തിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇക്കാര്യം ISRO യും യുറോപ്യൻ ബഹിരാകാശ ഏജൻസിയും സ്ഥിരീകരിച്ചു. നാളെ വൈകിട്ട് നാല് ആറിന് വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ Read More…
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊർണൂർ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്.ഷൊർണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഉടനെയാണ് സംഭവം. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. പ്രശ്നം പരിഹരിച്ച ഉടൻ ട്രെയിൻ പുറപ്പെടുമെന്നാണ് റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതിക പ്രശ്നം എന്താണെന്ന് വ്യക്തമല്ല. വന്ദേഭാരത് ട്രെയിനിനുള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദരുണ്ട്. അവർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ബാറ്ററി തകരാർ ഉണ്ടെന്നും, പുതിയ എഞ്ചിൻ വന്നതിന് ശേഷമേ ട്രെയിൻ എടുക്കൂ എന്നാണ് തങ്ങള്‍ക്ക് Read More…
കൊല്ലം: ചെമ്മാംമുക്കില്‍ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനില സുഹൃത്തിനൊപ്പം കാറില്‍ പോകുമ്പോള്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒന്‍പതോടെയാണ് സംഭവം. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു വാഹനത്തില്‍ എത്തിയ പത്മരാജന്‍ കാറിനെ തടസം സൃഷ്ടിക്കുകയും കൈയില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് സൂചന. Read More…
ദേശവിളക്ക് ഭക്തി ഗാനം പുറത്തിറക്കി കിളിമാനൂർ പോങ്ങനാട് ശ്രീധർമശാസ്ത ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയദേശവിളക്ക് എന്ന ഭക്തിഗാനം പുറത്തിറങ്ങി.കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി വിജകുമാർ നമ്പൂതിരി ഏറ്റുവാങ്ങി.രാധാകൃഷ്ണൻ കുന്നുംപുറം രചന നിർവഹിച്ച ഗാനത്തിന് കേരളപുരം ശ്രീകുമാറാണ് ഈണം നൽകിയത്. നിതീഷ് സോമൻ ആലപിച്ച ഗാനം നിർമ്മിച്ചത് അനൂപ്തോട്ടത്തിൽ ആണ്.
ആലപ്പുഴ. കളര്‍കോട് നടുക്കം വിതച്ച്, അപകടത്തില്‍ കൂട്ടമരണം. നാടിന് വാഗ്ദാനമാവേണ്ടിയിരുന്ന അഞ്ചു യുവഡോക്ടര്‍മാരെയാണ് നഷ്ടമായത്. വണ്ടാനം മെഡിക്കല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ദേവാനന്ദന്‍, ഇബ്രാഹിം, ആയുഷ്ഷാജി, മുഹമ്മദ് ജബാര്‍, ശ്രീദേവ് എന്നിവരാണ് മരിച്ചത്. ഷെവര്‍ലെ ടവേര കാറിലാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്നത്. അരമണിക്കൂറോളം സമയമെടുത്താണ് പരിക്കേറ്റവരെ പുറത്തേക്കെടുത്തത്. കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലേക്കാണ് കാര്‍ ഇടിച്ച് കയറിയത്. കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്കിഡ് ചെയ്ത് ബസിലേക്ക് ഇടിച്ച് Read More…