Blog

കോഴിക്കോട് വടകര കരിമ്ബനപാലത്ത് റോഡരികില്‍ നിർത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷൻമാരെയാണ് വാഹനത്തിൻ്റ മുന്നില്‍ സ്റ്റെപ്പിലും പിൻഭാഗത്തുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിർത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം വണ്ടൂർ വാണിയമ്ബലം സ്വദേശി മനോജ്‌, കണ്ണൂർ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച്‌ മടങ്ങിയവരാണെന്ന് പൊലീസ് പറയുന്നു. ഇന്നലെ Read More…

Blog

പള്ളിക്കരണിയില്‍ റോഡപകടത്തില്‍ രണ്ട് ടെക്കികള്‍ക്ക് ദാരുണന്ത്യം. സഹപ്രവര്‍ത്തകന്റെ ഫെയര്‍വെല്‍ പാര്‍ട്ടിക്ക് മദ്യവും വാങ്ങി സുഹൃത്തിന്റെ റൂമിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നതെന്ന് ഡിടി നെക്സ്റ്റ് എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.അപകടത്തിന്റെ ആഘാതത്തില്‍ പല്ലാവാരം സ്വദേശിയായ ഗോകുലിന്റെ തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട നിലയിലാണ്. മലയാളിയായ വിഷ്ണുവാണ് മരിച്ച മറ്റൊരാള്‍. ഇരുവര്‍ക്കും 24 വയസ് മാത്രമാണ് പ്രായം. പെരുന്‍ഗുഡിയിലെ ഒരു സോഫ്റ്റ്വയര്‍ കമ്ബനിയിലെ ടെക്കികളാണിവര്‍. വെസ്റ്റ് മമ്ബാലത്തെ ഒരു വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു വിഷ്ണു. ഗോകുല്‍ പല്ലാവാരത്ത് ശങ്കര്‍നഗര്‍ നിവാസിയാണ്. Read More…

Blog

തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലേക്കു കാർ മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഋതിക്കിന്റെ Read More…

Blog

വയൽനടുവിൽരാത്രിവിസ്മയമായി“ക്രിസ്തുമസ് പാപ്പ” പുതുവത്സരത്തെയും ക്രിസ്തുമസിനെയും വരവേറ്റുകൊണ്ട് പിരപ്പമൺകാട് പാടശേഖര സൗഹൃദ സംഘം, വയൽ നടുവിൽ ക്രിസ്തുമസ് പാപ്പയുടെ പടുകൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചു . തറനിരപ്പിൽ നിന്നും 34 അടി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ പടുകൂറ്റൻ രൂപവും , വയൽ നടുവിലെ ഏറുമാടവും ദീപപ്രഭയിൽ കുളിച്ച് നിൽക്കുന്ന കാഴ്ച കാണാൻ വൈകുന്നേരങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പഴയകാല കാർഷിക സംസ്കൃതി പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനായി പാടശേഖരത്തിൽ, ഞാറുനടീൽ ഉദ്ഘാടനത്തോടൊപ്പം സംഘടിപ്പിക്കപ്പെട്ട ചേറ്റുത്സവം ആയിരക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. അതിനുശേഷം ഇവിടുത്തെ Read More…

Blog

പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ 17-കാരിയുടെ ഗര്‍ഭസ്ഥശിശുവിന്റ പിതാവ് സഹപാഠി തന്നെയെന്ന് ഡിഎന്‍എ ഫലം. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ. അഖിലിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന്‍ വെളിപ്പെടുത്തി. 18 വയസും ആറുമാസവുമാണ് ഇയാളുടെ പ്രായം. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് Read More…

Blog

ഗർഭിണി ആയ ഭാര്യയെ ആശുപത്രിയിൽ കൊണ്ട് പോകാൻ വിനീതിന് അവധി ലഭിച്ചില്ല മലപ്പുറം. അരീക്കോട് എസ്ഒജി ക്യാമ്പിലെ കമാന്റോ വിനീതിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘം വീട്ടുകാരുടെ മൊഴി എടുത്തു.അവധി നൽകിയില്ലെന്നും എസി അജിത്ത് വിനീതിനെ മാനസികമായി പീഡിപ്പിച്ചു എന്നും കുടുംബം ആവർത്തിച്ചു. കേസ് അന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പി പി സേതുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് വിനീതിന്റെ വയനാട് കോട്ടത്തറയിലെ വീട്ടിൽ എത്തി മൊഴി എടുത്തത്. ഗർഭിണി ആയ ഭാര്യയെ ആശുപത്രിയിൽ കൊണ്ട് പോകാൻ വിനീതിന് അവധി Read More…

Blog

ഇറാഖില്‍വച്ച്‌ തനിക്കുനേരേ വധശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. മൂന്നു വർഷം മുമ്ബാണ് സംഭവമെന്നും മാർപാപ്പ വ്യക്തമാക്കുന്നു.തന്റെ ആത്മകഥയിലാണ് ഇറാഖില്‍വെച്ചുണ്ടായ വധശ്രമത്തെ കുറിച്ച്‌ മാർപാപ്പ വെളിപ്പെടുത്തുന്നത്. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയൻ ദിനപത്രം പുറത്തുവിട്ടതിലാണ് വധശ്രമത്തെ കുറിച്ച്‌ പറയുന്നത്. 2021 മാർച്ചില്‍ മൊസൂള്‍ സന്ദർശിക്കുന്നതിനിടെയാണ് തനിക്കുനേരേ വധശ്രമമുണ്ടയതെന്നാണ് മാർപാപ്പയുടെ വെളിപ്പെടുത്തല്‍. ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നല്‍കി. ഇറാഖി പൊലീസ് ചാവേറിനെ തടഞ്ഞതിനെത്തുടർന്ന് അവ Read More…

Blog

കൊച്ചി. വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കോടതി വെറുതെവിട്ട അര്‍ജ്ജുന്‍ കീഴടങ്ങണം. അര്‍ജ്ജുന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. പത്ത് ദിവസത്തിനകം കട്ടപ്പന പോക്‌സോ കോടതിയില്‍ കീഴടങ്ങണം. അര്‍ജ്ജുന്‍ കീഴടങ്ങിയില്ലെങ്കില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണം. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബോണ്ട് നല്‍കിയാല്‍ അര്‍ജ്ജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശം കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത് അപൂര്‍വ്വ നടപടി. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അര്‍ജ്ജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടി. Read More…

Blog

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുള്ള തലശേരി സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ദുബായില്‍ നിന്ന് രണ്ടുദിവസം മുന്‍പാണ് തലശേരി സ്വദേശി നാട്ടില്‍ എത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പനിയും ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടലും അടക്കമുള്ള ലക്ഷണങ്ങളെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്.ഇന്ന് പരിശോധനാഫലം വന്നപ്പോഴാണ് യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. Read More…

Blog

കേരളോത്സവം 2024.ആറ്റിങ്ങൽ നഗരസഭയുടെ കേരളോത്സവ ത്തിൽ വിവിധകലാമത്സരങ്ങളിൽ കലാനികേതൻ കലാകേന്ദ്രത്തിലെ കലാപ്രതിഭകൾകളായ അബിഷേകിനും, നവമിക്കും അംഗീകാരം. ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യപാരായണം, നാടൻപാട്ട്, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിലൂടെയാണ്, കലാതിലകവും, കലാപ്രതിഭാ പുരസ്‌കാരവും നേടിയത്.