മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര കുടുംബമാണ് ജയറാമിന്റെയും പാര്‍വതിയുടെയും. അടുത്തിടെയാണ് ഇരുവരുടെയും മകളായ മാളവികയുടെ വിവാഹം കഴിഞ്ഞത്. ഏറെ ആഘോഷമാക്കിയ താരപുത്രിയുടെ വിവാഹത്തിന് പിന്നാലെ മകന്‍ കാളിദാസും കുടുംബജീവതത്തിലേക്ക് കടക്കുക. കല്യാണ ഒരുക്കങ്ങള്‍ തുടങ്ങിയ വിവരം കാളിദാസ് തന്നെയാണ് പങ്ക് വച്ചത്.
തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നല്‍കികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാര്‍വതിയുമുണ്ട്. എംകെ സ്റ്റാലിനും പത്‌നിക്കും ജയറാമാണ് ക്ഷണക്കത്ത് നല്‍കിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്.
