Blog

മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. കോടതി നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിശാല ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണം.ക്രിമിനൽ കേസുകളിൽ കോടതികളാണ് കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടത്. എന്നാൽ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ ഭരണാഘടന കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ Read More…

Blog

കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍(യു.എം.സി) സംസ്ഥാന ഭാരവാഹികള്‍ വൈദ്യുതി മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ റെഗുലേറ്ററി കമ്മീഷന്റെ പൊതുജനങ്ങളില്‍ നിന്നും എടുത്ത അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലൂം വ്യാപാരികള്‍ക്ക് കാതലായ ഇലക്ട്രിസിറ്റി ചാര്‍ജ്ജുകള്‍ കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും അതിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് വൈദ്യുതി ചാര്‍ജ് പകല്‍ സമയം കുറച്ചു തരാം എന്ന് മന്ത്രി ഉറപ്പു നല്‍കി. ബാക്കിയുള്ള കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതി്‌ന് റഗുലേറ്ററി കമ്മീഷനുമായി ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കാം എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി നടത്തിയ Read More…

Blog

മലപ്പുറം: പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങൾ വീഡിയോ കോൾ വഴി കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിൽ ഹുസൈനുമായും യുവതി പരിചയത്തിലാകുകയായിരുന്നു. ഹുസൈനും യുവതിയോട് മൊബൈൽ ഫോൺ വഴി പ്രണയാഭ്യർത്ഥന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. Read More…

Blog

ഇളമ്പ ഗവ: HSS. ലെ HSS വിഭാഗം സ്കൗട്ട് യൂണിറ്റിൻ്റെ നേത്വത്തിൽ “Plastic free community, ” പ്രവർത്തനത്തിൻ്റെ ഭാഗമായി വെള്ളാണിക്കൽ പാറയിലെയും പരിസരത്തിലെയും പ്ലാസ്റ്റിക്ക് ശേഖരണ പ്രവർത്തനം തുടങ്ങി.ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വേണുഗോപാലൻ നായർ അവർകൾ ന പ്രവർത്തനം ഉത്ഘാടനം ചെയ്തു.യുണിറ്റ് അംഗങ്ങൾ വളണ്ടിയർമാർ മികച്ച പ്രകടനം കാഴ്ച വച്ചു. പ്ലാസ്റ്റിക് നിർമാർജനത്തിന് School PTA പ്രസിഡൻ്റ് Sri Subash Principal-Smt Beenakumari ,Scout Master Sri Ajeendran , Carrier Convenor Read More…

Blog

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ടോജന്‍, ഷമി എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ഇവര്‍ പരാതിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കിയത്. ഇവരില്‍ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. സാമൂഹിക മാധ്യമത്തിലൂടെ രണ്ട് വര്‍ഷം മുന്‍പാണ് തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ വയോധികന്‍ യുവതിയുമായി പരിചയത്തില്‍ ആയത്. വിവാഹിതയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി വയോധികനുമായി ബന്ധം സ്ഥാപിച്ചത്. ഈ കാലയളവിനുള്ളില്‍ പലതവണകളായി യുവതി Read More…

Blog

കോതമംഗലം . ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. കേസ് അന്വേഷിച്ച്‌ കോതമംഗലം ഊന്നുകല്‍ പോലീസാണ് നിവിന്‍ പോളിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കൃത്യം ചെയ്തു എന്ന് അതിജീവിത തന്റെ മൊഴികളില്‍ ആരോപിക്കുന്ന ദിവസങ്ങളിലോ സമയത്തോ കൃത്യസ്ഥലത്തും സമയത്തും നിവിന്‍ ഉണ്ടായിരുന്നില്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിവിന്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ പ്രതിപട്ടികയില്‍ നിന്നും നടനെ ഒഴിവാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Read More…

Blog

തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വീണ്ടും ദലിത്‌ വിദ്യാർഥിക്ക് നേരെ ആക്രമണം. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർത്ഥിയെ ആണ്‌ പ്രബല ജാതിയിൽ പെട്ട യുവാക്കൾ ആക്രമിച്ചത്. ഇന്നലെ രാത്രി മേളപട്ടം ഗ്രാമത്തിലെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. അഞ്ച് പേരടങ്ങുന്ന സംഘം ആണ്‌ വിദ്യാർത്ഥിയെ മർദിച്ചത്. ബിയർ കുപ്പി കൊണ്ടു തല അടിച്ചു പൊട്ടിച്ചു. വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. ഉച്ചയ്ക്ക് അമിത വേഗത്തിൽ കാർ ഓടിച്ചത് ചോദ്യം ചെയ്‌തതാണ് പ്രകോപനം. വിദ്യാർത്ഥി തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ Read More…

Blog

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റ് റാലി നാളെ രാവിലെ ആറിന് അടൂര്‍ സബ് ഡിവിഷനിലെ കൊടുമണ്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. നവംബര്‍ 13ന് റാലി അവസാനിക്കും. ഓണ്‍ലൈന്‍ പൊതു പ്രവേശന പരീക്ഷയില്‍ കേരളത്തില്‍ നിന്നുള്ള അഗ്‌നിവീര്‍ വിഭാഗവും കേരള, കര്‍ണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള റെഗുലര്‍ വിഭാഗത്തില്‍ യോഗ്യത നേടിയ പുരുഷ അപേക്ഷകര്‍ക്കുമായാണ് റാലി.അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ക്ലര്‍ക്ക്/സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, ട്രേഡ്‌സ്‌മെന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള Read More…

Blog

വിവരാവകാശനിയമപ്രകാരം രേഖ നൽകിയില്ലെങ്കിൽനഷ്ടപരിഹാരത്തിന് വ്യവസ്ഥ: സംസ്ഥാന വിവരാവകാശ കമ്മീഷൻവിവരാവകാശനിയമപ്രകാരം രേഖകൾ നൽകിയില്ലെങ്കിൽ അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശനിയമപ്രകാരം അപേക്ഷകനു ലഭിക്കേണ്ട രേഖകൾ/വിവരങ്ങൾ ലഭ്യമല്ലെന്നു കാട്ടി മറുപടി നൽകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ രേഖകൾ ലഭിക്കാത്തതുമൂലം അപേക്ഷകനുണ്ടാകുന്ന നഷ്ടം കണക്കാക്കി നഷ്ടപരിഹാരം വകുപ്പിന്റെ പൊതുഅധികാരിയിൽനിന്ന് ഈടാക്കാൻ വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Read More…

Blog

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചുഇളമ്പ ഗവ. എച്ച്.എസ്.എസിലെ എൻ. എസ്.എസ്. യൂണിറ്റ് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽകോളേജുമായി സഹകരിച്ച് 25/10/2024 വെള്ളിയാഴ്ചജീവദ്യുതി രക്തദാന ക്യാമ്പ് നടത്തുകയുണ്ടായി.പി.ടി.എ. പ്രസിഡൻറ് ശ്രീ.എസ്. സുഭാഷ്, വൈസ്പ്രസിഡൻറ് ശ്രീ. സുബിൻ, പ്രിൻസിപ്പാൾ ശ്രീമതി.ബീനാകുമാരി ഒ., ഹെഡ്മാസ്റ്റർ ശ്രീ. എസ്.സുനിൽകുമാർ, പ്രോഗ്രാം ഓഫീസർ ശ്രീമതി.ദീപഎന്നിവർ സന്നിഹിതരായിരുന്നു.ഗോകുലം മെഡിക്കൽ കോളേജിലെ ഡോ.ഫെക്സയുടെ നേതൃത്വത്തിലാണ് രക്തദാതാക്കളിൽനിന്നും രക്തം സ്വീകരിച്ചത്. കേരള പോലീസിന്റെപോൾ ബ്ലഡുമായി സഹകരിച്ചാണ് ഈ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ക്യാമ്പിൽ എത്തിരക്തദാനത്തിൽ പങ്കാളികളായി. രക്തദാനത്തിന്റെപ്രാധാന്യം യുവതലമുറയെ Read More…