Blog

മലയാള ഭാഷ ദിനാചരണം മുടപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ന് കേരളപ്പിറവി -മലയാള ഭാഷ ദിനാചരണം നടന്നു . ചിറയിൻകീഴ് ആൽത്തറമൂട് എൻ.എസ്.എസ് കരയോഗ ആഡിറ്റോറിയത്തിൽ ഡോ .എസ്.ഭാസിരാജ് ഉദ്‌ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ അധ്യക്ഷത വഹിച്ചു. എം.പ്രസന്ന ,കെ.രാധമ്മ ,എൽ.രമാദേവി എന്നിവർ സംസാരിച്ചു. സാഹിത്യകാരി സലീന സലാവുദീനെ യൂണിയൻ ബ്ലോക്ക്‌ സെക്രട്ടറി എസ്.നാസറുദീൻ ആദരിച്ചു. തുടർന്ന് യൂണിയൻ അംഗങ്ങൾ വിവിധ കലാ Read More…

Blog

കൊച്ചി.സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവ്വഹിക്കും. മറ്റ് വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഒളിമ്പിക്സ് മാതൃകയിലാണ് കായിക മേള സംഘടിപ്പിക്കുന്നത്. 17 വേദികളിലായി 39 ഇനങ്ങളിൽ 29000 മത്സരാർത്ഥികൾ മേളയുടെ ഭാഗമാകും.ഗൾഫിലെ കേരള സിലബസ് പഠിക്കുന്ന വിദ്യാർത്ഥികളും ഭിന്നശേഷി വിദ്യാർത്ഥികളും മേളയിൽ പങ്കെടുക്കുന്നു എന്നതാണ് സ്കൂൾ ഒളിമ്പിക്സിന്റെ Read More…

Blog

യുവാവിനെ ബ്ലേഡ്കൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്ന സംഘം പിടിയിൽ. എറണാകുളത്താണ് സംഭവം. യുവതിയടക്കം നാല് പേരെ നോർത്ത് പൊലീസാണ് മണിക്കൂറുകൾക്കകം പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് പിടിയിലായ പ്രതികൾ.ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്ന് പോകുകയിരുന്ന കൊല്ലം സ്വദേശിയെയാണ് നാലംഗസംഘം കൊള്ളയടിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടരക്ക് നോർത്ത് പാലത്തിനു മുകളിൽവെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. യുവാവിനെ ആദ്യം സമീപിച്ചത് കവർച്ച സംഘത്തിലെ യുവതി ബിജി. സുഹൃത്തിനെ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ട യുവതി യുവാവിന്റെ ഫോൺ കൈവശപ്പെടുത്തി. അരലക്ഷം രൂപയുള്ള മൊബൈൽ Read More…

Blog

ഇളമ്പ ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് …. ആദ്യം രക്തം നൽകി PTA വൈസ് പ്രസിഡന്റ് സുബിൻ ഉദ്ഘാടനം ചെയ്തു. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..

Blog

മലപ്പുറം: എൻട്രൻസ് പരിശീലന കേന്ദ്രത്തില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ കത്തിക്കുത്ത്. 16-കാരൻ മറ്റൊരു വിദ്യാർത്ഥിയെ പഠനമുറിയില്‍ വച്ച്‌ കത്തികൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ സ്റ്റഡി ഹാളില്‍ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിറകില്‍ നിന്ന് ചുറ്റിപ്പിടിച്ചു തുടർച്ചയായി കുത്തുകയായിരുന്നു അക്രമി. വിദ്യാർത്ഥിയുടെ മുതുകിലും വയറിന്റെ അരികിലുമാണ് കുത്തേറ്റത്. സ്ഥാപനത്തിലെ ജീവനക്കാർ ഓടിയെത്തി പരിക്കേറ്റ വിദ്യാർത്ഥിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. കഴിഞ്ഞ ഒക്ടോബർ 27-ന് നടന്ന Read More…

Blog

കൂന്തള്ളൂർ എൽ.പി.സ്കൂൾ ഹരിത വിദ്യാലയം മുടപുരം :കൂന്തള്ളൂർ ഗവ .എൽ.പി സ്കൂളിനെ ഹരിതവിദ്യാലയമായി കഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ. രജിത പ്രഖ്യാപിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ആർ .മനോമണി ,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ , വാർഡ് മെമ്പർമാരായ അനീഷ്, ജയചന്ദ്രൻ, .ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അസ്സിസ്റ്റൻ്റ് സെക്രട്ടറി ശ്രീലേഖ ,  ജെ.എച് .ഐ റോഷ്നി ,വികസന സമിതി അംഗം ജെ .ശശി , എസ്.എം.സി Read More…

Blog

കേരളപ്പിറവി പ്രതിഭസംഗമം സംഘടിപ്പിച്ചു. കലാനികേതൻകലാകേന്ദ്രം കേരളപ്പിറവിദിനപ്രതിഭസംഗമംസംഘടിപ്പിച്ചു .ശിവഗിരിയിൽ നടന്ന ചടങ്ങിൽ സിനിമാ നിർമ്മാതാവും നടനും പ്രവാസി കലാസംഘടന ഭാരവാഹിയുമായ പൂജ ആൻറണി മാത്യുവിന് സ്നേഹോപഹാരം നൽകി ആദരിച്ചു.കലാരംഗത്ത് ശ്രദ്ധേയരായവിദ്യാർത്ഥി പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പ്രതിഭസംഗമംഉദ്ഘാടനം ചെയ്തു.ഉദയൻകലാനികേതൻ അധ്യക്ഷനായി. സിനിമ,സീരിയൽ നടൻ പയ്യന്നൂർ മുരളി മുഖ്യ അതിഥിയായി. ബി.എസ്.സജിതൻ,അഭിഷേക്,സന്ധ്യതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Blog

തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്നു സൂചന. ജാഗ്രത പാലിക്കണമെന്നു പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമത്തെ തുടര്‍ന്നു മണ്ണഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ചിത്രങ്ങള്‍ ലഭിച്ചത്. മുഖം മറച്ച്‌ അര്‍ധ നഗ്‌നരായാണു കുറുവ സംഘം എത്താറുള്ളതെന്നു പൊലീസ് പറഞ്ഞു. പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ രണ്ടു പേരുണ്ട്. ഇവര്‍ മുഖം Read More…

Blog

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം.കെ. സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ്. സോമനാഥ് (സയന്‍സ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി.കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു സാംസണ്‍ (കായികം), ഷൈജ ബേബി (സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി.കെ. മാത്യൂസ് Read More…

Blog

വീടുപണി നടക്കുന്ന സ്ഥലത്ത് മുറ്റം നിരപ്പാക്കാന്‍ കൊണ്ടുവന്ന ജെസിബി ഓടിച്ച ഗൃഹനാഥന്‍ അപകടത്തില്‍ മരിച്ചു. കരൂര്‍ കണ്ടത്തില്‍ പോള്‍ ജോസഫ് (രാജു കണ്ടത്തില്‍- 60) ആണ് മരിച്ചത്. ജെസിബി ഓപ്പറേറ്റര്‍ കാപ്പികുടിക്കാന്‍ പോയപ്പോള്‍ വെറുതെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജെസിബി മറിഞ്ഞ് റബര്‍ മരത്തിനിടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞാണ് മരണം. ഇന്നു രാവിലെ പാലാ കരൂരിലായിരുന്നു അപകടം.വീട് പണി നടക്കുന്നതിനിടെ മുറ്റം കെട്ടുന്നതിനായി മണ്ണ് ലവലാക്കുന്ന പണിക്കായിട്ടാണ് ജെസിബി വരുത്തിയത്. രാവിലെ 10 മണിയോടെ ജെസിബി ഓപ്പറേറ്റര്‍ കാപ്പി കുടിക്കാനായി പോയി. Read More…