Blog

പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെടാനിരുന്ന യുവാവ് അൽ എയിനിൽ മരണപ്പെട്ടു

ഏന്തയാര്‍: ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ഏന്തയാര്‍ ആലിപ്പറമ്പില്‍ കുഞ്ഞലവി-ആമിന ദമ്പതികളുടെ മകന്‍ സജിത്(41)ആണ് യു.എ.ഇ.ലെ അല്‍ എയിനില്‍ മരണപ്പെട്ടത്.അല്‍എയിനില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത് പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു.ഇന്നലെ രാത്രിയോടെ .ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചു. ഭാര്യ :റാബിയ
മക്കള്‍ :മുഹമ്മദ് അദ്‌നാന്‍, ഹംന ഫാത്തിമ
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുളള നടപടികള്‍ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *