ആരോഗ്യ വകുപ്പിലെ വനിതാ ഡോക്‌റ്ററെ ബസ് യാത്രക്കിടയില്‍ ശരീരത്തില്‍ കയറിപ്പിടിച്ച കെഎസ്‌ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ.ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെയാണ് അന്വേഷണ വിധേയമായി കെഎസ്‌ആർടിസി ചീഫ് ഓഫീസ് സസ്പെൻഡ് ചെയ്തത്. ഈ മാസം 20 ന് വൈകിട്ട് 6 മണിയോടെ കോട്ടയം കെഎസ്‌ആർടിസി ബസ് സ്റ്റാൻഡില്‍ നിന്ന് വനിതാ ഡോക്റ്റർ ചങ്ങനാശേരിക്ക് പോകുന്നതിന് ബസില്‍ കയറി. യാത്രയ്ക്കിടെ ചിങ്ങവനം ഭാഗത്ത് എത്തിയപ്പോള്‍ ബസിന്‍റെ ഷട്ടറുകള്‍ താഴ്ത്തുന്ന രീതിയില്‍ കണ്ടക്റ്റർ ഇവരോട് മോശമായി പെരുമാറുകയും ശരീരത്തില്‍ കയറി പിടിക്കുകയും ചെയ്തു. ഇക്കാര്യം Read More…
Author: Kalanikethan Editor
Advertisement News@NetHome News LocalNewsLocalമാറുമോ,സുപ്രിംകോടതി മായ്ക്കുമോ! കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്ഥാൻ മുക്ക് എന്ന സ്ഥലനാമധേയം?September 26, 2024 Advertisement ശാസ്താംകോട്ട. ഇന്ത്യയിലെ ഒരു പ്രദേശത്തെയും ‘പാകിസ്ഥാൻ’ എന്ന് വിളിക്കരുതെന്നും അത് രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് എതിരാണെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണംആശങ്കയിലാക്കിയത് കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ പാകിസ്ഥാൻ മുക്കിനെ.പതിറ്റാണ്ടുകളായി പാകിസ്ഥാൻ മുക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശം കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാലയിലാണ് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ അടുർ താലൂക്കിലെ കടമ്പനാട്,കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ Read More…
ഷിരൂർ: മണ്ണിടിച്ചിലിൽ ലോറിയോടൊപ്പം അപകടത്തിൽപ്പെട്ട അര്‍ജുന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും. നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച് മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇന്നലെ മൂന്നാം ഘട്ട തെരച്ചിലില്‍ ആണ് അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്. ലോറിയുടെ ക്യാബിനില്‍ നിന്നുമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ സംസ്ഥാന ദുരന്ത പ്രതികരണസേന കണ്ടെത്തിയത്. 71 ദിവസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.ലോറി പൂര്‍ണ്ണമായും കരകയറ്റാന്‍ ഇന്നും ശ്രമം നടക്കും. ഇന്നലെ ക്രെയിന്റെ വടം Read More…
ചാലക്കുടിയില്‍ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. കാരുര്‍ സ്വദേശികളായ ജിതേഷ് (42) സുനില്‍ കുമാര്‍ (52) എന്നിവരാണ് മരിച്ചത്. കാരൂരിലെ റോയല്‍ ബേക്കറിയുടെ ഡ്രൈനജ് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. രണ്ടുപേര്‍ ടാങ്കിനകത്ത് കുടുങ്ങിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനനത്തിനിടെ 7 അടി അഴത്തില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയില്‍ രണ്ടുപേരുടെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഇതിനകത്ത് ഒട്ടും ഓക്‌സിജന്റെ സാന്നിധ്യം ഇല്ലായിരുന്നെന്നും ശ്രമകരമായ ദൗത്യത്തിലൂടെയാണ് Read More…
അക്കൗണ്ടന്റ്/ മാനേജർ ഒഴിവ് മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ ഒഴിവുള്ള ഒരു അക്കൗണ്ടന്റ്/ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു .യോഗ്യത : പ്ലസ്ടു, കംപ്യുട്ടർ പരിജ്ഞാനം, ടു വീലർ പരിജ്ഞാനംശമ്പളം : 15000 രൂപ .പ്രായപരിധി :18 നും 50 നും ഇടയിൽ .അപേക്ഷിക്കാനുള്ള അവസാന തീയതി : 28 ന് ശനിയാഴ്ച വൈകു 5 മണി.ഹിന്ദുമത വിശ്വാസികളായ പുരുഷന്മാർ അപേക്ഷകൾ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി യുടെ പേരിൽ നൽകുക. ഫോൺ : 9947619988 ,9048457027
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അർജുൻ്റെ മൃതദേഹവും ഉണ്ട്. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം അർജുനയും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. മൂന്നാംഘട്ടത്തിലുള്ള തിരച്ചിലില്‍ ഡ്രഡ്ജിങ് നടത്തിയാണ് ലോറി പുഴയില്‍ നിന്ന് കണ്ടെടുത്തത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറിയുടെ കാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. റിട്ട. മേജര്‍ Read More…
നടൻ സിദ്ദിഖിനെ സംരക്ഷിക്കുന്നതാര് പീഡന കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.അതേസമയം ആരുടെ സംരക്ഷണ സംരക്ഷണത്തിലാണ് എന്നും പരിശോധിക്കുന്നു. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.
വഞ്ചിയൂരില്‍ വീട്ടില്‍ കയറി ഷിനി എന്ന യുവതിയെ വെടിവച്ച കേസില്‍ ഡോ. ദീപ്തിമോള്‍ ജോസിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി.ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നും അതിനു പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ജസ്റ്റിസ് സി എസ് ഡയസ് നിരീക്ഷിച്ചു. കേസില്‍ അന്വേഷണം പൂർത്തിയായിട്ടില്ലാത്തതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. പോലീസ് അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ആക്രമണത്തില്‍ Read More…
ഗുരുപൂജാ പുരസ്കാരം ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തർക്ക് സമര്‍പ്പിച്ചു.കേരളത്തിലെ മുതിർന്ന ഹിന്ദി പണ്ഡിതനു നിരാലാ ഗുരുപൂജ പുരസ്കാരം സമർപ്പിച്ചു. ആറ്റിങ്ങല്‍ നിരാലാ ഹിന്ദി അക്കാദമി ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഈ വർഷം അർഹനായത് പ്രമുഖഹിന്ദി എഴുത്തുകാരൻ ഡോ.വി.പി.മുഹമ്മദ് കുഞ്ഞ് മേത്തരാണ്.ആലപ്പുഴ മണ്ണഞ്ചേരി വട്ടപ്പറമ്പില്‍ നടന്ന ചടങ്ങില്‍ കെ.സി വേണുഗോപാല്‍ എം.പി.പുരസ്കാരം നല്‍കി. കാല്‍ ലക്ഷം രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.റ്റി.വി.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ജബ്ബാര്‍, കവി രാധാകൃഷ്ണന്‍ കുന്നുംപുറം, .എന്‍.രവീന്ദ്രനാഥ്,, ഡോ.എസ്.തങ്കമണി Read More…
ആശുപത്രിയുടെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി ; പോസ്റ്റുമോര്‍ട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ എഴുന്നേറ്റിരുന്ന് പരേതന്‍ !! ബിഹാറിലെ നളന്ദ ജില്ലയിലെ സദര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. രാകേഷ് കേവത് എന്ന വ്യക്തിയെയാണ് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചത് കാരണം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോയത്. അപ്രതീക്ഷിതമായി രാകേഷ് കണ്ണുതുറന്ന് എഴുന്നേറ്റിരുന്നതോടെ ചുറ്റും ഉണ്ടായിരുന്നവര്‍ ആദ്യം ഭയപ്പെട്ടെങ്കിലും സംഭവം രാകേഷ് വിശദീകരിച്ചതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ആശുപത്രിയിലെ ബന്ധുവിനെ കാണാനെത്തിയ ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ആശുപത്രിയിലെ ശുചിമുറിയില്‍ കയറിയും രാകേഷ് Read More…

