പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊച്ചി: പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. അമൽ (26) ആണ് മരിച്ചത്.എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമൽ. നേരത്തെ കാസർകോട് പൂച്ചക്കാട് സ്വദേശിയായ യുവതിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രൻ്റെ മകൾ പി. അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ Read More…
വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസ് : പ്രതികളെ പോലീസ് പിടികൂടി. 26.07.2026 തീയതി ഉച്ചയ്ക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചമ്പക്കട സ്വദേശിയായ വിശാഖ് (42) എന്നയാളെ ചമ്പക്കടയുള്ള ടിയാന്റെ വീടിനടുത്തു വച്ച്, വെട്ടുകത്തി കൊണ്ട് ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ അയൽവാസിയായ മുഖ്യപ്രതിയടക്കം 4 പേരെ വഞ്ചിയൂർ പോലീസ് പിടികൂടിയിട്ടുള്ളതാണ്. കൈതമുക്ക്, ചമ്പക്കട ജംഗ്ഷന് സമീപം CPRA -14 വിജയൻ നായർ മകൻ പ്രദീപ് @ പത്ത് പ്രദീപ് (38) ഉം കൂട്ടാളികളുമാണ് കൃത്യം നടത്തിയത്. Read More…
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന് തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന’ Read More…