Blog

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.കഴിഞ്ഞ രണ്ട് ദിവസമായി വികെ പ്രകാശിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം Read More…

Blog

കൊച്ചി. മലയാള സിനിമയുടെ അമ്മ നടിമാരില്‍ ഏറ്റവും ആരാധ്യയായ കവിയൂർ പൊന്നമ്മയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. നിലവിൽ കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കൊണ്ട് ഏതാനും ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നിരവധി സിനിമാ പ്രവർത്തകർ വിവരം അറിഞ്ഞതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിവരം. ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന നടി കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ഇതിനിടയിലാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1958ൽ Read More…

Blog

യുവകലാസാഹിതി ഓണപ്പാട്ട് രചന മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറം മികച്ച ഗാനരചന പുരസ്കാരം നേടി. പ്രമുഖ കലാ സാംസ്ക്കാരിക സംഘടനയായ യുവകലാസാഹിതി സംഘടിപ്പിച്ച ഓണപ്പാട്ട് രചന മൽസരത്തിൽ കവിയും നാടക ,ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. യുവ കലാസാഹിതി കൊല്ലം ഈസ്റ്റ് മണ്ഡലം കമ്മിറ്റിയാണ് സംസ്ഥാന അടിസ്ഥാനത്തിൽ ഓണപ്പാട്ട് രചന മൽസരം സംഘടിപ്പിച്ചത്. ഓണത്തിന്റെ ചരിത്ര സാംസ്ക്കാരിക പശ്ചാത്തലങ്ങളെ അടിസ്ഥാനമായ രചനകളാണ് മൽസരത്തിൽ പരിഗണിച്ചത്. ഒന്നാം സ്ഥാനം നേടിയ ഗാനം പ്രശസ്ത കലാകാരന്മാരെയും Read More…

Blog

കേരളത്തില്‍ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തില്‍ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ Read More…

Blog

മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്‍സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വല്‍സാഡിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ജന്മദിനാഘോഷ ചടങ്ങുകള്‍ നടന്നത്.ദാരുണ സംഭവത്തിന്റെ ഹോട്ടലിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. യാമിനി ബെൻ എന്ന യുവതിയാണ് മരിച്ചത്. വല്‍സാഡിലെ റോയല്‍ ഷെല്‍ട്ടർ ഹോട്ടലില്‍ വച്ച്‌ ശനിയാഴ്ചയായിരുന്നു ആഘോഷം. മകനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ സ്റ്റേജിന് Read More…

Blog

തിരു.: സംസ്ഥാനത്ത് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് ബുധനാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് . മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബര്‍ മൂന്നു മുതല്‍ എട്ടു വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബര്‍ 15നു മുമ്പ് മസ്റ്ററിങ് പൂര്‍ത്തിയാക്കി Read More…

Blog

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. കർശന ഉപാധികളോടെ സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. പൾസർ സുനിക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. എന്നാൽ വിചാരണ നീണ്ടുപോകുന്നതിനാലാണ് സുനിക്ക് ജാമ്യം അനുവദിച്ചത്.വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം നൽകുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നും ഉത്തരവിട്ടു. ഏഴര വർഷമായി പൾസർ സുനി ജയിലിൽ ആണ്. നിരവധി തവണ ജാമ്യാപേക്ഷ നല്കിയിരിന്നുവെങ്കിലും കോടതി നിരസിക്കുകയായിരുന്നു.

Blog

വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്ബര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്‌എസ്‌ഇയ്ക്ക് വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്ബര്‍ യുവ സംരംഭക കൂടിയായ നിരഞ്ജന ലേലത്തിലൂടെ നേടിയത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു വാശിയേറിയ ലേലം അരങ്ങേറിയത്. കേരളത്തില്‍ നടന്ന ഫാന്‍സി നമ്ബര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. മുമ്ബ് കൊച്ചിയില്‍ രജിസ്റ്റര്‍ Read More…

Blog

നിപാ മലപ്പുറത്ത്‌ കൂടുതൽ നിയന്ത്രണംജില്ലയിൽ മുഴുവൻ മാസ്‌ക്‌ നിർബന്ധമാക്കി➖➖➖➖➖➖➖➖വണ്ടൂർ:മലപ്പുറം ജില്ലയിലെ വണ്ടൂരിൽ തിരുവാലി പഞ്ചായത്തിൽ നിപാ ബാധിച്ച് യുവാവ്‌ മരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിൽ മുഴുവൻ മാസ്‌ക്‌ നിർബന്ധമാക്കി.തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് 4,5,6,7എന്നീ വാർഡുകളും മമ്പാട് ഗ്രാമപഞ്ചായത്തിലെ 7മത്തെ വാർഡും കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്‌.നിയന്ത്രണങ്ങൾ● പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടുള്ളതല്ല.● വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം ഏഴു മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.(പാൽ, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ ആറു മുതൽ Read More…

Blog

കൊല്ലം: സ്കൂട്ടർ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാർ ദേഹത്തുകൂടി കയറ്റിയിറക്കി യുവതി മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കാർ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മൽ ആണ് പിടിയിലായത്. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. അപകടത്തിൽ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. മൈനാഗപ്പള്ളി ആനൂർക്കാവിൽ ‌ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു.കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ Read More…