
കട്ടപ്പനയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു, രോഗിക്ക് ദാരുണാന്ത്യം; മൂന്നു പേർക്ക് പരിക്ക്
കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു.
അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
അപകടത്തിൽ വണ്ടിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു.
ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
കട്ടപ്പന പുളിയൻമല സംസ്ഥാന പാതയിൽ എത്തിയപ്പോളാണ് ആംബുലൻസ് അപകടത്തിപ്പെട്ടത്.
ശ്വാസംമുട്ടലിനെ തുടർന്ന് രാജൻ അണക്കര അൽഫോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കട്ടപ്പനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ആംബുലൻസ് റോഡിൽ നിന്നും മാറിയുള്ള കെട്ടിടത്തിന് സമീപത്തുള്ള സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആംബുൻസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മരിച്ച രാജിന്റെ കൂട്ടിരിപ്പുക്കാരായ രണ്ടുപേർക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന് കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് വഴിവെച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

