Blog

ഓണാഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. മംഗലപുരം ശാസ്തവട്ടം സ്വദേശി ഷൈജു (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയ്ക്കാണ് അപകടമുണ്ടായത്. ശാസ്തവട്ടത്തെ ക്ലബിലെ ഓണാഘോഷത്തിനിടയിലേക്ക് ബൈക്ക് പാഞ്ഞ് കയറുകയായിരുന്നു. അപകടത്തില്‍ മരിച്ച ഷൈജു ക്ലബിലെ ഓണാഘോഷം കാണാനെത്തിയതായിരുന്നു. മൂന്ന് പേരായിരുന്നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്.അപകടത്തെ തുടർന്ന് ദൂരെയ്ക്ക് തെറിച്ചു വീണ ഷൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആറരയോടെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന പെരുങ്ങുഴി സ്വദേശി റോഷൻ രാജിനും അപകടത്തില്‍ ഗുരുതര Read More…

Blog

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. ഇന്ന് രാവിലെ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ദീപക് പ്രസാദ് ടൈംസ് ഓഫ് ഇന്ത്യയിൽ ഫോട്ടോ ഗ്രാഫർ ആണ്. ഭൗതീക ശരീരം തിങ്കളാഴ്‌ച 9 ന് വീട്ടിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്‌ച Read More…

Blog

വർക്കല.വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം നടത്തിയതിനും രോഗിയുടെ കൂട്ടിരിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വർക്കല ചാവടി മുക്ക് സ്വദേശി മുനീറിനെയാണ് ആശുപത്രി സംരക്ഷണ നിയമം പ്രകാരം അറസ്റ്റ് ചെയ്തത്. മാതാവിനോടൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയതാണ് മുനീർ.വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു കയ്യേറ്റ ശ്രമം.അയിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുനീർ.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Blog

പൊന്നോണത്തെ വരവേൽക്കാൻ മലയാളികൾ; ഇന്ന് ഉത്രാടപ്പാച്ചിൽ ഓണത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കായി നാടും നഗരവും ഇന്ന് ഉത്രാട പാച്ചിലിലേക്ക്.നാളെ തിരുവോണത്തിന് മഹാബലി തമ്പുരാനെ വരവേൽക്കാൻ പൂക്കളമൊരുക്കാനും സദ്യവട്ടത്തിനുമായി നഗര – ഗ്രാമ വ്യത്യാസമില്ലാതെ ജനം ഒഴുകിയിറങ്ങുന്നതോടെ കമ്പോളങ്ങളും വീഥികളും നിറയും. വയനാട് ദുരന്തത്തെ തുടർന്ന് സർക്കാരിന്റെ ഔദ്യോഗിക ഓണാഘോഷമില്ലെങ്കിലും വിപണിയിലെ തിരക്കിനെ അതൊന്നും ബാധിച്ചിട്ടില്ല. സർക്കാർ ഓഫീസുകളിലും മറ്റും വിപുലമായ ആഘോഷത്തിന് പൂട്ട് വീണത് പൂവിപണിക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. പലവ്യഞ്ജനങ്ങൾ,​ പച്ചക്കറികൾ,​ പൂക്കൾ,​ വസ്ത്രങ്ങൾ,​ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് Read More…

Blog

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയായി. മലപ്പുറത്താണു സംഭവം. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ തന്നെ പ്ലസ് ടു വിദ്യാര്‍ഥിയാണ് പീഡിപ്പിച്ചതെന്നാണു വിവരം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് വിദ്യാര്‍ഥിനി തന്നെയാണ് പീഡനത്തെ കുറിച്ചു വെളിപ്പെടുത്തുന്നത്. കുട്ടിയുടെ വീട്ടില്‍ വച്ചു തന്നെയാണു പീഡനം നടന്നതെന്നാണു വിവരം.

Blog

അറബിക്കടലിലെ അഡംബരക്കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്‌ആ‌ർടിസി നല്‍കിയ ഫേസ്ബുക്ക് പോസ്‌റ്റിന് കമന്റുമായി നാഗസൈരന്ത്രി.താൻ ആള്‍ദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭിമുഖങ്ങള്‍ നടത്തുന്ന വനിതയാണിവർ. അനുഗ്രഹം വേണ്ടവർ ഗൂഗിള്‍ പേ വഴി തനിക്ക് ദക്ഷിണയായി പണം അയച്ചു തരിക. ദക്ഷിണയായി പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് വാട്‌സാപ്പില്‍ അയക്കുക അപ്പോള്‍ ലോക ഗുരു നാഗസൈരന്ത്രി അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് തരുന്നതാണ് എന്ന കമന്റുമായാണ് ഇവർ എത്തിയിട്ടുള്ളത്.തൊടുപുഴ ബഡ്‌ജറ്റ് ടൂറിസം സെല്‍ സംഘിപ്പിക്കുന്ന അഡംബരക്കപ്പല്‍ യാത്രയെ കുറിച്ചായിരുന്നു കെഎസ്‌ആ‌ർടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. Read More…

Blog

നടുറോഡില്‍ കാറിന് മുകളില്‍ നിന്ന് ഓണാഘോഷം; മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് റദ്ദാക്കി ഓടുന്ന കാറിന് മുകളിലിരുന്ന് അതിരുവിട്ട ഓണാഘോഷം നടത്തിയ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദ് ചെയ്തു. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളജിലെ ഏതാനും വിദ്യാര്‍ഥികളാണ് കാറിന്റെ ഡോറിലും റൂഫിന് മുകളിലുമായ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. വിദ്യാര്‍ഥികളുടെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍ടിഒ തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് Read More…

Blog

കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ദുഃഖത്തോടയും ഹൃദയവേദനയോടെയുമാണ് അദ്ദേഹത്തിന്‍റെ നിര്യാണ വാർത്ത കേൾക്കുന്നത്.വിദ്യാർഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതൽ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവർത്തകനായി മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.എല്ലാ മേഖലകളിലും നല്ല ബന്ധം പുലർത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരി.ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും Read More…

Blog

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട വാങ്ങിയത്. യെച്ചൂരിയെ കടുത്ത പനിയും നെഞ്ചിലെ അണുബാധയെയും തുടര്‍ന്നു ഓഗസ്റ്റ് 19നാണ് എയിംസിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളായി. തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ തുടരുകയായിരുന്നു. ന്യുമോണിയ ബാധിച്ചതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹം അടുത്തിടെ Read More…

Blog

തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിലാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽ മുറിയിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു Read More…