വർക്കല.വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം നടത്തിയതിനും രോഗിയുടെ കൂട്ടിരിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം വർക്കല ചാവടി മുക്ക് സ്വദേശി മുനീറിനെയാണ് ആശുപത്രി സംരക്ഷണ നിയമം പ്രകാരം അറസ്റ്റ് ചെയ്തത്. മാതാവിനോടൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയതാണ് മുനീർ.വർക്കല താലൂക്ക് ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സ നടത്തിയിട്ടും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്നാരോപിച്ചായിരുന്നു കയ്യേറ്റ ശ്രമം.അയിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മുനീർ.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Related Articles
വീട്ടമ്മ മരിച്ചനിലയിൽ
നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ (49) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷീബയുടെ ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെടുങ്കണ്ടം എസ്ഐ ബിനോയ് ഏബ്രഹാം, വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എന്നിവർക്കു പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. Read More…
നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ പത്തനംതിട്ട. നഴ്സിംഗ് വിദ്യാർഥി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളും റിമാൻഡിൽ. പ്രായം പരിഗണിച്ച് ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കോടതിയിൽ നിന്നും ഇറക്കിയ പ്രതികൾക്ക് നേരെ എബിവിപി പ്രതിഷേധം.അതേസമയം അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും കഴിഞ്ഞദിവസം രാത്രിയാണ് അമ്മുവിന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ Read More…
നിമിഷയുടെ അമ്മ യമനിലേക്ക്
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; 20 ന് ഒമാനിലേക്ക് തിരിക്കും വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ശനിയാഴ്ച ഒമാനിലേക്ക് തിരിക്കും. അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു . നിമിഷപ്രിയയുടെ മോചനചർച്ചകൾക്കായിട്ടാണ് അമ്മ പോകുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം (ബ്ലഡ് മണി) സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.